‘മൂവാറ്റുപുഴയെ ജില്ലയാക്കുന്ന കാര്യം പരിഗണനയിൽ’; ഡീലിമിറ്റേഷൻ കമ്മീഷൻ സർക്കാർ കൊണ്ടുവരും, മുഖ്യമന്ത്രി

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജില്ലാ രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ ഡീ ലിമിറ്റേഷൻ കമ്മീഷൻെ ഉടൻ തന്നെ സർക്കാർ നിയോഗിക്കുമെന്നും മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു പ്രതികരണം. കേരളത്തിൽ മലപ്പുറം,…

വാച്ചിന്‍റെ സ്ട്രാപ്പിൽ ഒളിപ്പിച്ച് എം.ഡി.എം.എ കടത്താന്‍ ശ്രമം: യുവാവ് പിടിയിൽ

തലശ്ശേരി: കൈയിൽ കെട്ടിയ വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ അതിവിദഗ്ദ്ധമായി എം.ഡി.എം.എ ഒളിപ്പിച്ച് വിൽപനക്കായി എത്തിച്ച യുവാവ് പൊലീസ് പിടിയിലായി. മഞ്ഞോടി പൂവളപ്പ് തെരുവിലെ എസ്.എ ഹൗസിൽ എസ്. സജീറിനെയാണ് (32) തലശ്ശേരി എസ്.ഐ അശ്വിൻ റോയിയും സംഘവും അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി…

പായോട് കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ വാനും സ്കൂട്ടറും ഇടിച്ചു കയറി അപകടം; സ്കൂട്ടർ യാത്രികന് പരിക്ക്

മാനന്തവാടി ഗവൺമെന്റ് കോളേജിന് സമീപം പായോട് ബസ്സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ഈക്കോ വാനും സ്കൂട്ടറും ഇടിച്ചു കയറി സ്കൂട്ടർ യാത്രികന് പരിക്കേറ്റു. റോഡരികിൽ നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് പിന്നിലായി സ്കൂട്ടർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന്, തൊട്ടുപിന്നാലെയെത്തിയ ഈക്കോ…

മഴ കനക്കും; നാളെ 8 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകും. നാളെ എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പുള്ളത്. ഉത്രാടം ദിനത്തിൽ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലയിലും…

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ

തിരുവനന്തപുരം: ഇ ഡി കേസ് പ്രതികൾ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഓണാഘോഷത്തിൽ പങ്കെടുത്ത് റീൽസ് ചിത്രീകരിച്ചതിൽ പൊലീസിന് വീഴ്ച എന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ട്. സ്റ്റേഷനിൽ എത്തിയ പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം പറഞ്ഞു വിടുന്നതിൽ പൊലീസിന് വീഴ്ച ഉണ്ടായെന്നും റിപ്പോർട്ടിൽ…

കേരള സര്‍വകലാശാല എല്‍എല്‍ബി പരീക്ഷ മൂല്യനിര്‍ണയത്തിലെ പിഴവ്; പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ച മുഴുവന്‍ ഉത്തരകടലാസുകളും വീണ്ടും പരിശോധിക്കും

തിരുവനന്തപുരം: കേരള സര്‍വകലാശാല എല്‍എല്‍ബി പരീക്ഷ മൂല്യനിര്‍ണയത്തിലെ പിഴവില്‍ നിര്‍ണായക നീക്കവുമായി വി സി. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ച മുഴുവന്‍ ഉത്തരകടലാസുകളും വീണ്ടും പരിശോധിക്കാന്‍ വി.സി ഡോ. മോഹനന്‍ കുന്നുമ്മലിന്റെ തീരുമാനം. പുനര്‍മൂല്യ നിര്‍ണയത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയ ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി.…

സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയയാൾ പിടിയിൽ

തലപ്പുഴ: തവിഞ്ഞാൽ, യവനാർകുളത്തെ മിനി സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയയാൾ പിടിയിൽ. മലപ്പുറം, കീഴാറ്റൂർ, പട്ടിക്കാട്, കാരാടാൻ വീട്ടിൽ, മൊയ്തീൻ കുട്ടി(49)യെയാണ് ശനിയാഴ്ച തലപ്പുഴ പോലീസും ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡും (SAGOC)ചേർന്ന് പെരിന്തൽമണ്ണയിൽ വച്ച് പിടികൂടിയത്. ജൂലൈ 30 ന്…

പഞ്ചഗുസ്തിയിൽ വയനാട് പോലീസിന് നേട്ടം

47- മത് കേരള പോലീസ് ഗെയിംസ് & അത്ലറ്റിക്സ് മീറ്റ് 2026 ന്റെ ഭാഗമായി കോഴിക്കോട് പോലീസ് ക്ലബ്ബിൽ വെച്ച് നടന്ന സംസ്ഥാനതല പോലീസ് പഞ്ച ഗുസ്തി മത്സരത്തിൽ വയനാട് പോലീസിന്റെ യശസ്സ് ഉയർത്തി മൂന്ന് പേർ മെഡൽ നേടി. 70…

ജില്ലാ പോലീസ് ഓഫീസിൽ ഓണാഘോഷം

കൽപ്പറ്റ: വയനാട് ജില്ലാ പോലീസ് ഓഫീസിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് നിർവഹിച്ച്‌ ഓണ സന്ദേശവും നൽകി. അഡീഷണൽ എസ്.പി എൻ.ആർ. ജയരാജ്, ഡിവൈ.എസ്.പി.മാരായ കെ.ജി. പ്രവീൺകുമാർ (ഡി.സി.ആർ.ബി), എം.പി.…

ചക്രവാതച്ചുഴി, ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് മഴ കനക്കുക. വടക്കന്‍ കേരളത്തിലെ നാലു ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത്…