സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വ‍ർണം, വെള്ളി വിലകൾ; ഇന്നത്തെ നിരക്കുകൾ അറിയാം

2026 ഒക്ടോബർ 21 ബുധൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വ‍‍ർണ വില. ഇന്നലെ വൈകുന്നേരത്തോടെ സ്വ‍‌ർണ വില പവന് 800 രൂപയോളം കുറഞ്ഞ് ഗ്രാമിന് 13,390 രൂപയും പവന് 1,07,120 രൂപയുമായി തുടരുകയാണ്. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ…

അൻവർ സാദത്ത് എംഎൽഎക്കെതിരെ കവർച്ചാ കേസ് പ്രതിയുടെ വധഭീഷണി: കേസെടുത്ത് സൈബർ പൊലീസ്

2026 ഒക്ടോബർ 21 ബുധൻ കൊച്ചി: അൻവർ സാദത്ത് എംഎൽഎക്കെതിരെ കവർച്ചാ കേസ് പ്രതിയുടെ വധഭീഷണി കേസെടുത്ത് പൊലീസ്. ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് പോയ യാത്രക്കാരനെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിയാണ് ജാമ്യത്തിലിറങ്ങിയ ശേഷം ഫേസ്ബുക്കിലൂടെ അൻവർ സാദത്ത് എംഎൽഎക്കെതിരെ ഭീഷണി…

സ്പാ പീഡനക്കേസ്: ഹെൽത്ത് ഇൻസ്പെക്ടറുടെ അക്കൗണ്ടിലേക്ക് ദിവസവും പതിനായിരങ്ങൾ; ജി പേ ഇടപാടുകൾ നിർണായകമായി

2026 ഒക്ടോബർ 21 ബുധൻ തിരുവനന്തപുരം: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് പ്രതിയായ കോവളത്തെ സ്പാ കേസിൽ വൻ സാമ്പത്തിക ഇടപാടുകൾ നടന്നതായി കണ്ടെത്തൽ. ജി പേ വഴിയുള്ള പണമിടപാടുകളാണ് കേസിൽ നിർണായകമായത്. മൂന്ന് മാസത്തോളം അനുരൂപിന്റെ അക്കൗണ്ടിലേക്ക് പണമെത്തി. ദിവസവും പതിനായിരത്തിലധികം…

ഇഡിക്ക് മുന്നിൽ പിണറായി വിജയൻ എത്തില്ല, ചുമതലകൾ നിർവഹിക്കാനുണ്ട്, ഇ ഡിക്ക് മറുപടി നൽകും

2026 ഒക്ടോബർ 21 ബുധൻ കൊച്ചി. സി.എം.ആർ.എൽ എക്സാലോജിക് മാസപ്പടി കേസിൽ ഇഡിക്ക് മുന്നിൽ പിണറായി വിജയൻ ഹാജരാകില്ല. പിണറായി വിജയനോട് വെള്ളിയാഴ്ച നേരിട്ട് ഹാജരാകണമെന്നാണ് ഇഡി നോട്ടീസ്. എന്നാൽ ഹാജരാകേണ്ടതില്ലെന്നാണ് പിണറായിയുടെ തീരുമാനം. ഹാജരാകില്ലെന്ന് ഇഡിയെ അറിയിക്കും. നിയമസഭ സമ്മേളനവും…

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

2026 ഒക്ടോബർ 21 ബുധൻ തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് 10 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂ, പാലക്കാട്, മലപ്പുറം…

സിജെപി നേതാക്കൾക്ക് പിന്തുണയുമായി അണ്ണാമലൈ; ദില്ലി പൊലീസിന് വിമർശനം

2026 ഒക്ടോബർ 20 ചൊവ്വ ദില്ലി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ കസ്റ്റഡിയിൽ വെച്ചിരിക്കുന്ന ദില്ലി പൊലീസിന്റെ നടപടിയെ വിമർശിച്ച് തമിഴ്‌നാട് മുൻ ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. സിജെപി നേതാക്കളുടെ തുടർച്ചയായ…

വിജയദശമി ആഘോഷത്തിനിടെ എ.കെ-47 ഉപയോഗിച്ച് വെടിയുതിർത്ത് വനിതാ ഐപിഎസ് ഉദ്യോഗസ്ഥ

2026 ഒക്ടോബർ 20 ചൊവ്വ റായ്പൂർ: ഛത്തീസ്ഗഢിലെ രാജ്‌നന്ദ്ഗാവ് ജില്ലാ പൊലീസ് മേധാവി അങ്കിത ശർമ വിജയദശമി ആഘോഷങ്ങൾക്കിടെ എകെ-47 തോക്കിൽനിന്ന് വെടിയുതിർത്തത് വിവാദത്തിൽ. ഐപിഎസ് ഉദ്യോഗസ്ഥയുടെ ഈ നടപടി സമീപത്തുണ്ടായിരുന്ന ആളുകളുടെ സുരക്ഷയെ അപകടത്തിലാക്കുന്നതും തികച്ചും നിരുത്തരവാദപരവുമാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്.…

വെങ്ങാനൂരിൽ വയോധികൻ കടന്നൽ കുത്തേറ്റ് മരിച്ചു

2026 ഒക്ടോബർ 20 ചൊവ്വ കോവളം: വെങ്ങാനൂർ വെണ്ണിയൂരിൽ വയോധികൻ കടന്നൽ കുത്തേറ്റ് മരിച്ചു. വെണ്ണിയൂർ നെല്ലിവിള മാവറത്തലമേലെ പുത്തൻവീട്ടിൽ വി. സഹദേവൻ(76) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11-ഓടെയായിരുന്നു സംഭവം. വീടിനടുത്തുള്ള സ്വകാര്യ പറമ്പിൽനിന്ന് വീണുകിടക്കുന്ന ഓലയും തേങ്ങയും പെറുക്കിയെടുക്കുന്നതിനിടയിൽ…

പോലീസ് സ്മൃതി ദിനാചരണം;രക്തദാന ക്യാമ്പുകളുമായി വയനാട് പോലീസ്

കല്‍പ്പറ്റ: ഈ വര്‍ഷത്തെ പോലീസ് സ്മൃതി ദിനം, പോലീസ് പതാക ദിനം എന്നിവയോടനുബന്ധിച്ച് ജില്ലയില്‍ ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 21ന് രാവിലെ പോലീസ് അനുസ്മരണദിന പരേഡ് വയനാട് ഡി.എച്ച്.ക്യൂ ക്യാമ്പ് പരേഡ് ഗ്രൗണ്ടില്‍ നടക്കും. ജില്ലാ…

ടീ ഫോർ ചാരിറ്റി ബ്രോഷർ പ്രകാശനം ചെയ്തു

കൽപ്പറ്റ: ജീവകാരുണ്യ മേഖലകളിൽ 14 വർഷമായി പ്രവർത്തിക്കുന്ന കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ ടി ഫോർ ചാരിറ്റി പരിപാടിയുടെ ബ്രോഷർ പ്രകാശനം ചെയ്തു.ടി ഫോർ ചാരിറ്റി ബ്രോഷർ ജില്ലാ പോലീസ് മേധാവി എസ് ദേവ മനോഹർ ഐ.പി.എസ് പ്രകാശനം ചെയ്തു. സംഘാടക സമിതി…