‘സുഹൃത്ത് രാഹുലിന് അയച്ച സന്ദേശം ആളുമാറി മാങ്കൂട്ടത്തിലിന്, ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഇറങ്ങിവരാൻ നിര്‍ബന്ധിച്ചു; മൂന്നുകുട്ടികൾ വേണം’

തിരുവനന്തപുരം: നാട്ടിലുള്ള ഒരു സുഹൃത്തുവഴിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നമ്പര്‍ കിട്ടിയതെന്ന് ബലാത്സംഗക്കേസിലെ പരാതിക്കാരിയായ യുവതി. പൊലീസിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാട്ടിലുള്ള ഒരു സുഹൃത്താണ് രാഹുലിന്റെ നമ്പര്‍ നല്‍കിയത്. അത് വെറുതേ ഫോണില്‍ സേവു ചെയ്‌തെങ്കിലും വിളിച്ചിരുന്നില്ലെന്ന് 31 കാരി…

കേരള ബിജെപിയെ അമിത് ഷാ നയിക്കും, നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ചുമതല ഏറ്റെടുത്തു, കോര്‍ കമ്മിറ്റിയില്‍ പ്രഖ്യാപനം

തിരുവനന്തപുരം:കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നയിക്കാന്‍ അമിത് ഷാ നേരിട്ടിറങ്ങുന്നു. ഇത്തവണ ബിജെപി വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതല അമിത് ഷാ നേരിട്ട് ഏറ്റെടുക്കും. ഇന്നലെ ചേര്‍ന്ന ബിജെപി കോര്‍കമ്മിറ്റി യോഗത്തില്‍ അമിത് ഷാ തന്നെയാണ് ഇക്കാര്യം…

വിക്ഷേപണ പാതയിൽ വ്യതിയാനം; പിഎസ്എൽവി സി 62 ദൗത്യം പരാജയം

ശ്രീഹരിക്കോട്ട: പുതുവര്‍ഷത്തിലെ ഐഎസ്ആര്‍ഒയുടെ ആദ്യ ബഹിരാകാശ ദൗത്യമായ പിഎസ്എല്‍വി-സി 62 ലക്ഷ്യം കണ്ടില്ല. റോക്കറ്റിന്റെ മൂന്നാംഘട്ട ജ്വലനത്തിൽ തകരാർ ഉണ്ടായെന്നും വിശദാംശങ്ങൾ പരിശോധിക്കുകയാണെന്നും ഐഎസ്ആർഒ ചെയർമാൻ ഡോ. വി നാരായണൻ അറിയിച്ചു. പിഎസ്എൽവി റോക്കറ്റിന്റെ മൂന്നാംഘട്ടം തകരാറിലാകുന്നത് തുടർച്ചയായി രണ്ടാം തവണയാണ്.…

സ്വര്‍ണവില പുതിയ റെക്കോര്‍ഡിലേക്ക് കുതിക്കുന്നു; പവന് ഒറ്റയടിക്ക് വര്‍ധിച്ചത് 1,240രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു. പവന് 1,240 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഒരുപവന്‍ സ്വര്‍ണത്തിന്റെ വില 1,04,240 രൂപയായി. ഒരുഗ്രാം സ്വര്‍ണത്തിന്റെ വില 13,030 രൂപയാണ് ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്.…

സിപിഎം ജനപ്രതിനിധികൾക്ക്‌ സ്വീകരണം നൽകി

കൽപറ്റ: തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച സിപിഎം ജനപ്രതിനിധികൾക്ക്‌ സ്വീകരണം നൽകി. പണിയ വിഭാഗത്തിൽ നിന്ന്‌ രാജ്യത്ത്‌ ആദ്യമായി നഗരസഭാ ചെയർപഴ്‌സണായി ചരിത്രമെഴുതിയ പി വിശ്വനാഥൻ മുതൽ വിജയിച്ച 206 പേർക്കാണ്‌ കൽപറ്റയിൽ സ്വീകരണം നൽകിയത്‌. മന്ത്രി ഒ ആർ കേളു ഉദ്‌ഘാടനം…

പത്മപ്രഭ പൊതുഗ്രന്ഥാലയം ‘മറതി’ പുസ്തകചർച്ച നടത്തി

കൽപറ്റ: യഥാർഥ്യത്തിൽ അധിഷ്ഠിതമായ മറവികളെ ഓർമകളാൽ വീണ്ടെടുക്കുന്ന കൃതിയാണ് വി.സുരേഷ് എഴുതിയ “മറതി” എന്ന് പത്മപ്രഭ പൊതുഗ്രന്ഥാലയം 203 മത് പുസ്തകചർച്ച അഭിപ്രായപ്പെട്ടു. എഴുത്തുകാരൻ ഷാജി പുൽപള്ളി പുസ്തകം അവതരിപ്പിച്ചു. വ്യവസ്ഥാപിതമായി നാം പരിചയിച്ച സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്നു മാറി…

പത്താം ക്ലാസ് വിദ്യാർഥികൾക്കു കൈറ്റിന്റെ റോബോട്ടിക്സ് പരിശീലനം

കൽപറ്റ:ജില്ലയിലെ പത്താം ക്ലാസിലെ മുഴുവൻ വിദ്യാർഥികൾക്കുമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ് ) ജനുവരി 15 നകം റോബോട്ടിക്സ് പരിശീലനം നൽകും . പത്താം ക്ലാസിലെ പുതുക്കിയ ഐ.ടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും…

നാട്ടിൽ സ്നേഹവും സഹോദര്യവും ഐക്യവും വേണമെന്ന് മന്ത്രി ഒ.ആർ.കേളു.

കേണിച്ചിറ : കലുഷിതമായ കാലത്തിലൂടെയാണ് സമൂഹം കടന്നു പോകുന്നത്. ഇതുകൊണ്ടു തന്നെ നാട്ടിൽ സ്നേഹവും സഹോദര്യവും ഐക്യവും വേണമെന്ന് മന്ത്രി ഒ.ആർ.കേളു.പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പളളിയുടെ സുവർണ്ണജൂബിലി ആഘോഷ സമാപനവും ഓർമപ്പെരുന്നാളും സൈമൺ മാലിയിൽ കോർ എപ്പിസ്കോപ്പയുടെ പൗരോഹിത്യത്തിന്റെ…

‘ധാർമ്മികയുടെ മൊത്ത കച്ചവടക്കാരായ ലീഗ് എന്തുകൊണ്ട് രാജി ആവശ്യപ്പെടുന്നില്ല?; അയാൾ യുഡിഎഫ് രാഷ്ട്രീയത്തിൻ്റെ പ്രതീകം’

ഷുക്കൂറിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: ‘അയാൾ കോൺഗ്രസ്സ് ചിഹ്നത്തിൽ മത്സരിച്ചാണ് എം എൽ എ ആയത് , അതും ചരിത്ര ഭൂരിപക്ഷത്തിൽ . പത്തനംതിട്ട ജില്ലക്കാരനായ അയാളെ പാലക്കാട്ട് എത്തിച്ചതും നിയമ സഭയിലേക്ക് മത്സരിപ്പിച്ചതും ഭാവിയിലേക്കുള്ള നിക്ഷേപമാണെന്നു വിശേഷിപ്പിച്ചതും വടകരയിൽ ശൈലജ…

‘ഇവര്‍ കേരളത്തിന്റെ നന്മകളെ തകര്‍ക്കും, ‘ഹു കെയേഴ്‌സ്’ ഈ ക്രൈം സിന്‍ഡിക്കേറ്റിന്റെ കോമണ്‍ ടാഗ് ലൈന്‍’

എ എ റഹീമിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം: കോണ്‍ഗ്രസ്സിലെ ക്രൈം സിന്റിക്കേറ്റ്. അഥവാ പൊളിറ്റിക്കല്‍ സെലിബ്രെറ്റികള്‍. (ഒറ്റ പാരഗ്രാഫില്‍ തീരില്ല, നീണ്ടു പോയിട്ടുണ്ട്. ക്ഷമിക്കുമല്ലോ) പരസ്പരം കണ്ടും, എല്ലാത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും പരസ്പരം പകര്‍ത്തിയുമാണ് ഈ സംഘം കുറേ നാളായി ‘വികസിച്ചു’വന്നത്. ”അവന്‍…