ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് പ്രിയങ്കയുടെ ഓണക്കോടി; 402 പേര്‍ക്ക് സമ്മാനം
ബത്തേരി: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കും ശുചീകരണ ജീവനക്കാര്‍ക്കും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഓണസമ്മാനമായി ഓണക്കോടികള്‍ വിതരണം ചെയ്തു. സുല്‍ത്താന്‍ബത്തേരി നഗരസഭയടക്കം മണ്ഡലത്തിലെ ഏഴ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 402 പേര്‍ക്കാണ് പട്ടുസാരിയും മുണ്ടും സമ്മാനമായി നല്‍കിയത്.സുല്‍ത്താന്‍ബത്തേരി അധ്യാപകഭവനില്‍…
പരിശോധന കര്‍ശനമാക്കി എക്‌സൈസ്
മുത്തങ്ങ: ഓപ്പറേഷന്‍ തണ്ടറിന്റെയും, ഓണം സ്‌പെഷ്യല്‍ െ്രെഡവിന്റെയും ഭാഗമായി വയനാട് ജില്ലയിലും, ജില്ലാ അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കി എക്‌സൈസ്. അനധികൃത മദ്യ, മയക്കു മരുന്നിന്റെ കടത്തും,നിര്‍മ്മാണവും വിതരണവും, ഉപയോഗവും തടയുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പരിശോധന സംസ്ഥാന അതിര്‍ത്തിയായ മൂലഹള്ളയില്‍വെച്ച് കര്‍ണാടക ഫോറസ്റ്റ്,…
പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം; മലബാറിലെ യുഡിഎഫ് എംപിമാരുടെ നിരാഹാരം ഇന്ന്
പാലക്കാട്: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ പ്രതിഷേധിച്ച് മലബാറിലെ യുഡിഎഫ് എംപിമാര്‍ ഇന്ന് നിരാഹാരമിരിക്കും. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി നടത്തിയ നീക്കമാണ് ഡിവിഷന്‍ വിഭജനത്തിന് പിന്നിലെന്ന് യുഡിഎഫ് ആരോപിച്ചു. പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം കേരളത്തിന് തിരിച്ചടിയാണ്. പനമ്പുര്‍…
‘ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം’; മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും
ന്യൂഡല്‍ഹി: മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കുന്ന ഉത്സവമാണ് ഓണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സന്തോഷത്തിന്റെയും ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാകട്ടെ ഓണമെന്ന് പ്രധാനമന്ത്രി ആശംസിച്ചു. എക്സിലൂടെയാണ് മോദി ആശംസകള്‍ നേര്‍ന്നത്. എല്ലാവരുടെയും ജീവിതത്തില്‍…
എണ്ണവില വീണ്ടും കൂപ്പുകുത്തി, 90 ഡോളറില്‍ താഴെ; കുതിച്ച് ഉയര്‍ന്ന് ഓഹരി വിപണി
മുംബൈ: ഓഹരി വിപണിയില്‍ നേട്ടം. എണ്ണവില കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഉണ്ടായ മുന്നേറ്റമാണ് വിപണിയില്‍ പ്രതിഫലിച്ചത്. സെന്‍സെക്‌സ് 285 പോയിന്റ് ആണ് മുന്നേറിയത്. 78,000ലേക്ക് അടുക്കുകയാണ് സെന്‍സെക്‌സ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില 90 ഡോളറില്‍…
പുൽപ്പള്ളി കബനി നദിയിൽ കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി
മരിച്ചത് പുൽപ്പള്ളി വെട്ടത്തൂർ ഊരിലെ ചന്ദ്രൻ (50) കഴിഞ്ഞ ഞായറാഴ്ച ചങ്ങാടത്തിൽ പുഴ കടക്കുന്നതിനിടെയാണ് ചങ്ങാടം മറിഞ്ഞ് അപകടമുണ്ടായത്. കാണാതായി നാലാം ദിവസമാണ് വെട്ടത്തൂർ പമ്പ് ഹൗസിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തുന്നത്. ഫയർഫോഴ്സും NDRF-ഉം സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം…
മഴ മുന്നറിയിപ്പില്‍ മാറ്റം; തിരുവോണ ദിനത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണ ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ ആറ് ജില്ലകള്‍ക്കാണ് യെല്ലോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്കാണ് നാളെ യെല്ലോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ഹോര്‍മുസ് തുറക്കുന്നതിന് വീണ്ടും നിബന്ധന വച്ച് ഇറാന്‍; ‘ജൂണില്‍ ഒപ്പുവച്ച ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം’
ടെഹ്‌റാന്‍: ഹോര്‍മുസ് ജലപാത തുറക്കുന്നതിന് വീണ്ടും നിബന്ധന വച്ച് ഇറാന്‍. ജലപാത തുറക്കുന്നതിന് ജൂണില്‍ ഒപ്പുവച്ച ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണമെന്ന് ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലേക്കുള്ള പ്രവേശന പാത പൂര്‍ണമായും ഇറാന്റെ നിയന്ത്രണത്തിലുള്ള…
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമം; തടവുകാരനും സഹായികളും പിടിയില്‍
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമം. തടവുകാരനും ഹാഷിഷ് ഓയില്‍ കൈമാറാന്‍ ശ്രമിച്ചവര്‍ക്കും എതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. സുഹൈല്‍ എം, മുബീന്‍ എന്നിവര്‍ക്കും റിമാന്‍ഡ് തടവുകാരനായ മുഹമ്മദിനും എതിരെയാണ് കേസെടുത്തത്. ഇന്നലെയാണ് സുഹൈല്‍ മുഹമ്മദിനെ…
മിസൈല്‍ നിര്‍മാണ രംഗം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കുന്നു; ഡിആര്‍ഡിഒ വികസിപ്പിച്ച സാങ്കേതിക വിദ്യ കൈമാറും
ഡല്‍ഹി: രാജ്യത്തെ മിസൈല്‍ നിര്‍മാണ രംഗം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കുന്നു. ഡിആര്‍ഡിഒ വികസിപ്പിച്ച മിസൈലുകളുടെ സാങ്കേതികവിദ്യയാണ് ഇന്ത്യന്‍ പ്രതിരോധ വ്യവസായത്തിന് കൈമാറുക. ആണവ വാഹക ശേഷിയുള്ള ദീര്‍ഘദൂര ഭൂഖണ്ഡാന്തര മിസൈലായ അഗ്‌നി, ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ പൃഥ്വി അടക്കം നിര്‍മിക്കാന്‍ ഇനി രാജ്യത്തെ…
