Category: Uncategorized

‘പാർട്ടി തീരുമാനിച്ചാൽ ചോദിക്കാൻ ആരെന്ന ഭാവമായിരുന്നു; നിയമസഭാ തോൽവി ജനങ്ങൾ നൽകിയ ഷോക്ക് ട്രീറ്റ്മെന്റ്’, തോമസ് ഐസക്

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തോൽവി നേരിടേണ്ടി വന്നത് ജനങ്ങളുടെ ഷോക്ക് ട്രീറ്റ്മെന്റെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റിയംഗം ടി എം തോമസ് ഐസ്ക് . പത്ത് കൊല്ലം ഭരിച്ചപ്പോൾ നമുക്ക് അഹങ്കാരം കൂടിയെന്നും ആലപ്പുഴയിൽ പാർട്ടി ഓഫീസ് ശിലാസ്ഥാപന ചടങ്ങിലെ…

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് തിരികെ കൊണ്ടുവരില്ല; മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് തിരികെ കൊണ്ടുവരില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. അങ്ങനെ ഒരു നീക്കം ഇതുവരെയില്ല. ഡോക്ടർമാർ വന്ന് കണ്ടപ്പോഴും അങ്ങനെ ഒരു ആവശ്യം ഉന്നയിച്ചില്ല. പെൻഷനേഴ്സ് ലീഗ് തന്നുവെന്ന് പറയുന്ന നിവേദനം ശ്രദ്ധയിൽ പെട്ടിട്ടില്ല…

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവം; മുന്‍ ഡിസിസി അംഗം ചേന്തി അനിലിന് ജാമ്യം

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ മുന്‍ ഡിസിസി അംഗം ചേന്തി അനിലിന് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. കസ്റ്റഡിയില്‍ വിട്ട സമയം കഴിഞ്ഞതിനു പിന്നാലെയാണ് ജാമ്യം അനുവദിച്ചത്. ബിഎന്‍എസ് 61(2) വകുപ്പ് പ്രകാരം ഗൂഢാലോചന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.…

അധ്യാപക റാങ്ക് ലിസ്റ്റ് കാലാവധി ആറുമാസം കൂടി നീട്ടും; സംസ്ഥാനത്ത് മൂന്ന് എന്‍ഡിപിഎസ് കോടതികള്‍ കൂടി : മുഖ്യമന്ത്രി

തിരുവനന്തപുരം : 2026 സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കാലാവധി അവസാനിക്കുന്ന സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ജില്ലകളിലെ അധ്യാപക തസ്തികകളിലേക്കുള്ള നിയമനത്തിന് പിഎസ് സി തയ്യാറാക്കിയിട്ടുള്ള 18 റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുമെന്ന് മുഖ്യമന്ത്രി വി ഡി…

‘ഞാന്‍ റൊണാള്‍ഡോയുടെ വലിയ ആരാധകന്‍’; സഹോദരി എല്‍മയെ നേരില്‍ കണ്ട് മുഖ്യമന്ത്രി

കോഴിക്കോട്: കേരളത്തിലെത്തിയ, ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവേറോയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശന്‍. കേരളത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഒരുപാട് ആരാധകര്‍ ഉണ്ടെന്നും അതില്‍ ഒരാള്‍ താനാണെന്നുമുള്ള സതീശന്റെ പ്രതികരണം ചിരി പടര്‍ത്തി. ‘വളരെ ഹൃദ്യമായി…

ഇലക്ട്രിക് കാർ ടാക്സിയായി രജിസ്റ്റർ ചെയ്യുവാൻ തടസ്സമില്ല; പ്രചരിക്കുന്നത് തെറ്റായ വാർത്തയെന്ന് മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് ടാക്സി പെർമിറ്റോ രജിസ്ട്രേഷനോ നൽകുന്നില്ല എന്ന രീതിയിൽ സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മോട്ടോർ വാഹന വകുപ്പ്. ​കേന്ദ്ര-സംസ്ഥാന മോട്ടോർ വാഹന നിയമങ്ങൾ അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന ഏത് ഇലക്ട്രിക് വാഹനത്തിനും…

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ തലസ്ഥാനത്ത് തെരുവുയുദ്ധം. പൊലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് സമരത്തിനിടയില്‍ കുഴഞ്ഞ് വീണു. സെക്രട്ടറിയറ്റിന്റെ സമരഗേറ്റിന് മുന്നില്‍…

സിപിഐയെ അനുയിപ്പിക്കാന്‍ സിപിഐഎം; പ്രതിപക്ഷ ഉപനേതൃ പദവി ഒഴിച്ചിടും

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിട്ട് സിപിഐയുമായുളള തര്‍ക്കം തീര്‍ക്കാന്‍ ആലോചിച്ച് സിപിഐഎം. ഉപനേതൃസ്ഥാനം പാര്‍ട്ടി ഏറ്റെടുക്കാതിരുന്നാല്‍ സിപിഐ അയയുമെന്ന പ്രതീക്ഷയിലാണ് ഒത്തുതീര്‍പ്പ്. നിര്‍ദ്ദേശം വെയ്ക്കാന്‍ ആലോചിക്കുന്നത്. നേതൃയോഗത്തിന് ശേഷം ഭിന്നത പരിഹരിക്കാന്‍ സിപിഐയുമായി വീണ്ടും ചര്‍ച്ച നടത്താനും സിപിഐഎം തീരുമാനിച്ചിട്ടുണ്ട്. പ്രതിപക്ഷ…

ആഞ്ഞടിച്ച് തൂഫാന്‍: രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പതിനായിരത്തിലേക്ക്; പിടികൂടിയത് 21 കിലോയോളം എംഡിഎംഎ; 140 കിലോ കഞ്ചാവ്

ഓപ്പറേഷന്‍ തൂഫാന്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം പതിനായിരത്തിലേക്ക്. മയക്കുമരുന്ന് കേസുകള്‍ പരിഗണിക്കാന്‍ മഞ്ചേരിയിലും തൃശൂരിലും പാലക്കാടും പ്രത്യേക കോടതി രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപെട്ട് സംസ്ഥാനത്ത് ഇതുവരെ 9896 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 21 കിലോയിലധികം…

വിദ്യാലയങ്ങളിൽ ജാഗ്രതാ മതിൽ; പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ സഭ നിലവിൽ വന്നു

പനമരം: സംസ്ഥാന സർക്കാറിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ‘ലഹരി വിരുദ്ധ സഭ’ നിലവിൽ വന്നു. 5 മുതൽ 12 വരെയുള്ള ക്ലാസുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളുടെ ആദ്യ സഭായോഗവും ഉദ്ഘാടനവും…