‘മലേഷ്യയില്‍ അവധി ആഘോഷിക്കാം, ഭരണഘടനാ ചടങ്ങില്‍ പങ്കെടുക്കാന്‍ സമയമില്ല!’; രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിയായുള്ള സി പി രാധാകൃഷ്ണന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടുനിന്ന ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ബിജെപി. രാഹുല്‍ഗാന്ധി ഇന്ത്യന്‍ ഭരണഘടനയെയും, ജനാധിപത്യത്തെയും വെറുക്കുന്നു. ഉപരാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാ ചടങ്ങു പോലും ബഹിഷ്‌കരിച്ചിരിക്കുന്നു. ബിജെപി ദേശീയ വക്താവ് പ്രദീപ്…
