ദ്വാരക: സോഷ്യൽ പോലീസിങ്ങിനു കീഴിലുള്ള ‘ഹോപ്പ്’ പദ്ധതിയുടെ ജില്ലാതല അവലോകന യോഗവും കരിയർ ഗൈഡൻസ് പരിശീലനവും നടത്തി. ദ്വാരക ഗുരുകുലം കോളജിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി ഡിവൈ.എസ്.പി വി.കെ. വിശ്വംഭരൻ നിർവഹിച്ചു. സോഷ്യൽ പോലീസിംഗ് ജില്ലാ അസി. നോഡൽ ഓഫിസർ കെ.എം. ശശിധരൻ അധ്യക്ഷത വഹിച്ചു. ഗുരുകുലം കോളജ് പ്രിൻസിപ്പൽ ഷാജൻ ജോസ്, മെന്റൽ ഹെൽത്ത് ട്രെയിനർ എ.പി. ഷൗക്കത്തലി, രഞ്ജിത്ത് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. ഹോപ് പ്രോജക്ട് ജില്ലാ അസി. നോഡൽ ഓഫിസർ കെ മോഹൻദാസ്, പ്രൊജക്റ്റ്‌ അസിസ്റ്റന്റ് ദീപ, സംഗീത എന്നിവർ സംസാരിച്ചു. 80-ഓളം പേർ പങ്കെടുത്തു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *