Category: Uncategorized

എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളെ അനുമോദിച്ചു

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിജയികൾക്ക് കുടുംബശ്രീ ജില്ലാ മിഷൻ, നൂൽപ്പുഴ സിഡിഎസ്, നൂൽപ്പുഴ ആദിവാസി സമഗ്ര വികസന പദ്ധതി എന്നിവയുടെ നേതൃത്വത്തിൽ അനുമോദനവും ഓറിയന്റേഷൻ ക്ലാസും സംഘടിപ്പിച്ചു. നൂ‌ൽപ്പുഴ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ…

രോഗപ്രതിരോധത്തിന്റെ സന്ദേശവുമായി ലോക ഹെപ്പറ്റൈറ്റിസ്, ഒ.ആർ.എസ് ദിനാചരണം

ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക ഹെപ്പറ്റൈറ്റിസ്, ഒ.ആർ.എസ് ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കമർ ലൈല നിർവ്വഹിച്ചു. കരളിനെ ഗുരുതരമായി ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ്…

ഓണം ഖാദി മേള മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു

ജില്ലാ ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് നിർവഹിച്ചു. കൽപ്പറ്റ കെ.ജി.എസിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക…

മഴക്കെടുതി: ‘മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകും, പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കും’; മുഖ്യമന്ത്രി

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്ന് സർക്കാർ. പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും. വീടുകളും, കൃഷിയും, ജീവനോപാധികളും നഷ്ടപ്പെട്ടവർക്ക് സർക്കാർ മതിയായ സഹായം നൽകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കി. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ റവന്യൂ മന്ത്രിയുമായും ജില്ലകളുടെ…

ദുരിതപ്പെയ്ത്ത്: 17 വീടുകൾ പൂർണമായി തകർ‌ന്നു, സംസ്ഥാനത്ത് 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

സംസ്ഥാനത്ത് മഴ ശക്തമാകുന്നു. 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വിവിധ ജില്ലകളിലായി 1465 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. 17 വീടുകൾ പൂർണമായി തകരുകയും, 127 വീടുകൾ ഭാഗികമായും തകരുകയും ചെയ്തു. 6 മരണവും, 6 പേരെ കാണാതായതായും ചെയ്തതായി ഔദ്യോഗിക സ്ഥിരീകരണം.…

കാവേരി നദീജല തർക്കം; തമിഴ്നാടിന് വെള്ളം നൽകി കർണാടക

കാവേരി നദീജല തർക്കത്തിൽ തമിഴ്നാടിന് വെള്ളം നൽകി കർണാടക. കബനി അണക്കെട്ടാണ് തുറന്നത്. സെക്കൻഡിൽ 10,000 ഘന അടിയാണ് തുറന്നുവിട്ടത്. അണക്കെട്ടിലേക്ക് 15,500 ഘനഅടി വെള്ളം എത്തിയിരുന്നു. കേരളത്തിൽ മഴ തുടരുന്ന സാഹചര്യത്തിലാണ് അണക്കെട്ടിലേയ്ക്ക് വെള്ളം എത്തിയത്. നേരത്തെ, തമിഴ് നാടിന്…

ചുരത്തിൽ മണ്ണിടിച്ചിൽ, മരം കടപുഴകി വീണു

താമരശ്ശേരി: ശക്തമായ മഴയിൽ ചുരത്തിൽ ചെറിയ തോതിൽ മണ്ണിടിഞ്ഞു വീണു.ഇതോടൊപ്പം മരം കടപുഴകി വീഴുകയും ചെയ്തു .ഇന്ന് മൂന്നരയോടെ യാണ് ചുരം ഒമ്പതാം വളവിൽ മണ്ണ് ഇടഞ്ഞു വീണത്.ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകർ മരം മുറിച്ച് മാറ്റി.കുറച്ചു നേരം ഗതാഗതം തടസപ്പെട്ടു.

യാത്ര ക്കാരുടെ ജീവന് പുല്ലുവില; വെള്ളത്തിൽ മുങ്ങി ബസ് .ഡ്രൈവറുടെ നടപടി പ്രതിഷേധത്തിന് ഇടയാക്കി

പൂനൂർ: ശക്തമായ മഴയിൽ പൂനൂർ പുഴ കരകവിഞ്ഞു ഒഴുകി റോഡിൽ ഒരു മീറ്ററോളം ഉയരത്തിൽ വെള്ളം നിറഞ്ഞതിലൂടെ യാത്ര ക്കാരുമായി വന്ന ബസ് കുടുങ്ങിയത് ആശങ്ക പരത്തി.പൂനൂർ കുണ്ടത്തിൽ ആണ് താമരശ്ശേരി യിൽ നിന്നും കൊയിലാണ്ടി യിലേക്ക് സർവീസ് നടത്തുന്ന അർഷിദ…

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

കണ്ണൂര്‍: ജില്ലയില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. പാല്‍ ചുരത്തില്‍ റോഡ് തകര്‍ന്നതോടെ വയനാട്ടിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. ആറളത്ത് ചിത്രശലഭ സങ്കേതത്തില്‍ വെള്ളംകയറി. കോളിത്തട്ടില്‍ മണ്ണിടിച്ചിലും മലവെള്ളപാച്ചിലും കാരണം…

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

അമരാവതി: ആന്ധ്ര പ്രദേശിലെ ഭോഗപുരം, അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ജിഎംആര്‍ ഗ്രൂപ്പ് വികസിപ്പിച്ച ഏകദേശം 5,000 കോടി രൂപയുടെ ഭോഗാപുരം വിമാനത്താവളം, അടിസ്ഥാന സൗകര്യ പദ്ധതി എന്നതിലുപരി വടക്കന്‍ ആന്ധ്രയുടെ വികസനത്തിന്റെ…