മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ട്രാന്‍സിഷന്‍ സ്റ്റഡീസും പശ്ചിമഘട്ട സംരക്ഷണ സമിതിയും ചേര്‍ന്ന് രൂപീകരിച്ച ജനകീയ ശാസ്ത്ര പഠന സമിതിയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരണത്തിന് തയ്യാറായി.
ഭൗമശാസ്ത്രജ്ഞര്‍, റിസ്‌ക് അനലിസ്റ്റ്, കാലാവസ്ഥാ ശാസ്ത്രജ്ഞര്‍, വന-സസ്യ ഗവേഷകര്‍, സാമൂഹികശാസ്ത്രജ്ഞര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതില്‍ പങ്കാളികളായ മുഴുവന്‍ ശാസ്ത്രജ്ഞരും സാമൂഹ്യപ്രവര്‍ത്തകരും പൂര്‍ണ്ണമായും സൗജന്യമായും സ്വന്തം ചെലവിലുമാണ് പഠന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിച്ചിട്ടുള്ളത്.പൂർണമായുംജനങ്ങളുടെ സഹകരണത്തോടെയാണ് തികച്ചും ശാസ്ത്രീയവും ഗൗരവമാർന്നതുമായ…
