ആ മൂന്നു ലക്ഷം വോട്ട് എവിടുന്നു വന്നു? ബിഹാറില്‍ പോള്‍ ചെയ്തത് പട്ടികയിലുള്ളതിനേക്കാള്‍ വോട്ടുകള്‍; ചോദ്യങ്ങളുമായി ദീപാങ്കര്‍ ഭട്ടാചാര്യ
പട്‌ന: ബിഹാറില്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ച് എന്‍ഡിഎ മുന്നേറ്റം തുടരുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഐ (എംഎല്‍) ലിബറേഷന്‍ നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യ. വോട്ടര്‍പട്ടികയും പോള്‍ചെയ്ത വോട്ടിന്റെയും കണക്കുകള്‍ ഉദ്ധരിച്ചാണ് ദീപാങ്കര്‍ ഭട്ടാചാര്യ തെരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യമുനയില്‍ നിര്‍ത്തുന്നത്. തെരഞ്ഞെടുപ്പ്…
