ഫാഷൻ ഡിസൈനിങ് പഠിക്കാൻ പോയ വീട്ടമ്മയ്ക്ക് പ്രണയം; മൂന്ന് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചിറങ്ങി; അഞ്ചുമാസത്തിനു ശേഷം തിരിച്ചു വരാൻ ആഗ്രഹിച്ചപ്പോൾ അന്ത്യം

തിരിച്ചു വരാൻ കൊതിച്ചിട്ടും വിധി അനുവദിച്ചില്ല, ചതിക്കുഴികളിൽ വീണുപോകുന്ന ജീവിതങ്ങൾ എന്നും ഒരു നൊമ്പരമാണ്.

ഫാഷൻ ഡിസൈനിങ് പഠിക്കാൻ പോയ ഒരിടത്തുനിന്ന് തുടങ്ങിയ സൗഹൃദം ഹസ്‌ന എന്ന മൂന്ന് മക്കളുടെ ഉമ്മയുടെ ജീവിതം തകർത്തത് നിമിഷനേരം കൊണ്ടാണ്. മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഇറങ്ങേണ്ടി വന്ന ഹസ്‌ന, അഞ്ചുമാസം കഴിഞ്ഞത് ലഹരിക്ക് അടിമയായ ഒരു ക്രി.മി.നലിനൊപ്പമായിരുന്നു എന്ന നടുക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

എന്താണ് സംഭവിച്ചത്?

ഈന്താട് മുണ്ടപ്പുറത്തുമ്മൽ ഹസ്‌നയെ (34) താമരശ്ശേരി കൈതപ്പൊയിലിലെ അപ്പാർട്ട്‌മെന്റിൽ മ.രിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ ഇത് വെറുമൊരു ആത്മ.ഹത്യയല്ലെന്നും കൊലപാതകമാണെന്നുമാണ് ബന്ധുക്കളുടെ ആരോപണം. മ.രി.ക്കുന്നതിന്റെ തലേദിവസം ഉമ്മയെ വിളിച്ച് “എല്ലാം ശരിയാക്കി ഞാൻ വീട്ടിലേക്ക് വരും, ഇനി മക്കൾക്കൊപ്പം ജീവിക്കണം” എന്ന് ഹസ്‌ന പറഞ്ഞിരുന്നു.

പിറ്റേന്ന് ഉമ്മ വിളിച്ചപ്പോൾ ഫോണെടുത്തത് കൂടെ താമസിച്ചിരുന്ന ആദിൽ ആയിരുന്നു. ഹസ്‌നയ്ക്ക് തലവേദനയാണെന്നാണ് ഇയാൾ പറഞ്ഞത്. തൊട്ടുപിന്നാലെ ഹസ്‌ന ആത്മ.ഹത്യ ചെയ്തു എന്ന വിവരമാണ് ഇയാൾ വീട്ടുകാരെ അറിയിക്കുന്നത്. ആദിൽ ലഹരിക്കേസുകളിലെ പ്രതിയും ക്രിമിനൽ പശ്ചാത്തലമുള്ളയാളുമാണെന്ന് ഹസ്‌ന വൈകിയാണ് അറിഞ്ഞത്.

തന്റെ തെറ്റുകൾ തിരുത്തി മക്കളിലേക്ക് മടങ്ങാൻ ആഗ്രഹിച്ച ഒരു ഉമ്മയ്ക്ക് വിധി നൽകിയത് മ.രണമായിരുന്നു. ഹസ്‌നയെ ഇയാൾ ഏതെങ്കിലും തരത്തിലുള്ള ലഹരി മാഫിയകൾക്കായി ഉപയോഗിച്ചിരുന്നോ എന്നും കുടുംബം സംശയിക്കുന്നു.

പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തൂ.ങ്ങി മ.രണമാണെന്ന് പറയുന്നുണ്ടെങ്കിലും, ഈ മ.ര.ണത്തിലെ ദുരൂഹതകൾ നീങ്ങണം. ആദിലിനെ കൃത്യമായി ചോദ്യം ചെയ്യണം. മൂന്ന് കുഞ്ഞുങ്ങളെ അനാഥരാക്കിയവർക്ക് അർഹമായ ശിക്ഷ ലഭിക്കണം.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *