പുൽപള്ളി: ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ 2026-28 അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ ക്ലാസുകളിലെ പ്രവേശനത്തോത്സവം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ.മിനി ഉദ്ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് സി എം എബ്രഹാം അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ കെ.ആർ. ജയറാം ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.സീനിയർ അധ്യാപക സ്വപ്ന പീറ്റർ വിദ്യാലയത്തെക്കുറിച്ചും പുതിയ അധ്യയന വർഷത്തെ പഠനരീതികളെക്കുറിച്ചുമുള്ള ആമുഖ പ്രഭാഷണം നടത്തി.
ചടങ്ങിൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ പി.ആർ. സുരേഷ്, സി കെ രാഘവൻ മെമ്മോറിയൽ ഐ ടി ഇ പ്രിൻസിപ്പൽ ഷൈൻ പി. ദേവസ്യ, സി കെ ആർ എം ബി.എഡ്. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പി ടി രേഷ്മ, കെ കെ രഘുലാൽ, വി കെ സായൂജ്, പി ജി ദിനേശ് കുമാർ, പി ആർ തൃദീപ്, സബി അഗസ്റ്റിൻ നിമ്മി അബ്രഹാം, സിത്താര ജോസഫ് എന്നിവർ സംസാരിച്ചു.
പുതിയതായി സ്കൂളിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂൾ കരിയർ ഗൈഡൻസ് സെല്ലിന്റെ നേതൃത്വത്തിൽ ഭാവി പഠനത്തിനാവശ്യമായ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. ആധുനിക സമൂഹത്തിലെ രക്ഷിതാക്കളും വിദ്യാർത്ഥികളും എന്ന വിഷയത്തിൽ സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള പഠന ക്ലാസും ഇതോടനുബന്ധിച്ച് നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *