ജില്ലാ വനിതാ- ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കളക്ടറേറ്റ് റൗണ്ട് കോൺഫറൻസ് ഹാളിൽ എ.ഡി.എം കെ അജീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ- ശിശുവികസന ഓഫീസർ ടി.ജി ബിനു അധ്യക്ഷയായി. മലയാളം ഐക്യവേദി ജില്ലാ പ്രസിഡന്റ് പി.കെ ജയചന്ദ്രൻ “മലയാളം -ഭരണഭാഷ” എന്ന വിഷയത്തിൽ ക്ലാസെടുത്തു. തുടര്‍ന്ന് വകുപ്പിലെ ജീവനക്കാർക്കായി “മലയാളം- കേരളം” എന്നവിഷയത്തിൽ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. ഐ.സി.ഡി.എസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ എം.ജി ഗീത, വനിതാ- ശിശു വികസന ഓഫീസ് ജൂനിയർ സൂപ്രണ്ട് കെ.പി ശ്രീജ എന്നിവര്‍ സംസാരിച്ചു.
