ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി കളക്ടറേറ്റില്‍ പൊതുജനങ്ങള്‍ക്കായി സജ്ജീകരിച്ച പുസ്തക ശേഖരണത്തിലേക്ക് ജില്ലാ സാക്ഷരതാ മിഷന് പുസ്തകങ്ങള്‍ കൈമാറി. ജില്ലാ കളക്ടര്‍ വി. ചെല്‍സാസിനി പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. സാക്ഷരതാ മിഷന് അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം.കെ സ്വയയുടെ പുസ്തക ശേഖരത്തില്‍ നിന്നാണ് പുസ്തകങ്ങള്‍ നല്‍കിയത്. വായന മനുഷ്യന്റെ ചിന്തയും അറിവും പരിപോഷിപ്പിക്കുന്ന മികച്ച കൂട്ടുകാരനാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. കളക്ടറേറ്റിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ വായിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. സാക്ഷരതാ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ദീപ ജയിംസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. സുമ എന്നിവര്‍ പങ്കെടുത്തു.
