2026 നവംബർ 6 വെള്ളി

കൊല്‍ക്കത്ത: റീല്‍ ചിത്രീകരിക്കാനായി യുവാവിനെ കൊണ്ട് പെട്രോള്‍ കുടിപ്പിക്കുകയും തീകൊളുത്തുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കൊല്‍ക്കത്തയിലെ ഗര്‍ഫ മേഖലയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഒക്ടോബര്‍ 27നാണ് അതിക്രമം നടന്നത്. ജോലി കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് വരികയായിരുന്ന യുവാവിനെ ഒരുസംഘം തടഞ്ഞ് നിര്‍ത്തുകയായിരുന്നു. ശേഷം ഗെയിം കളിക്കാനെന്ന പേരില്‍ കണ്ണുകെട്ടുകയും ഹെല്‍മറ്റ് ധരിപ്പിക്കുകയും ചെയ്തു. പിന്നാലെ മര്‍ദിക്കുകയും ചെയ്തു. യുവാവ് ഹെല്‍മറ്റ് ഊരിയതോടെ സംഘം കുപ്പിയില്‍ കരുതിയ പെട്രോള്‍ കുടിക്കാന്‍ ഇയാളെ നിര്‍ബന്ധിച്ചു. യുവാവ് എതിര്‍ത്തതോടെ ഇയാളുടെ ദേഹമാകെ പെട്രോളൊഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. ദേഹമാകെ തീപടര്‍ന്ന യുവാവ് ഓടി മാറുകയും വസ്ത്രങ്ങള്‍ ഊരിയെറിയുകയും ചെയ്തു.

ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ റീല്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്യുന്നതിനായാണ് യുവാവിനെ തടഞ്ഞുനിര്‍ത്തി അക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *