2026 നവംബർ 6 വെള്ളി

കോഴിക്കോട്: പയ്യോളി പോക്സോ കേസില്‍ പ്രതിയായ റഫീഖിന്റെ രണ്ട് കാറുകളും രണ്ട് മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ ഈ രണ്ട് കാറുകളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടി കോടതി പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പത്ത് മാസം ഒളിവിലായിരുന്ന റഫീഖിനെ കഴിഞ്ഞ ദിസവമാണ് പൊലീസ് പിടികൂടുന്നത്. ഇന്ന് വിശദമായ തെളിവെടുപ്പ് നടത്തി. അതിനിടയിലാണ് രണ്ട് കാറുകള്‍ പിടിച്ചെടുത്തത്. ഒരു ഇന്നോവ കാറും ഒരു ഥാറുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഈ വാഹനങ്ങളില്‍ വെച്ചാണ് പ്രതി പെണ്‍കുട്ടിയുമായി സഞ്ചരിക്കുകയും പീഡിപ്പിക്കുകയും ചെയ്തത് എന്ന് പൊലീസ് വ്യക്തമാക്കുന്നു.

ഈ രണ്ട് വാഹനങ്ങളിലും പെണ്‍കുട്ടിയുമായി സഞ്ചരിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പൊലീസ് കണ്ടെത്തല്‍. രണ്ട് മൊബൈല്‍ ഫോണുകള്‍ കൂടി പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. റഫീഖിന്റെ ഫ്ലാറ്റില്‍ ഉള്‍പ്പെടെ തെളിവെടുപ്പ് നടത്തി. പ്രതി ഇനി രണ്ട് ദിവസം കൂടി പൊലീസ് കസ്റ്റഡിയിലുണ്ടാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *