ബത്തേരി : കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രാദേശിക തലത്തിൽ സ്ത്രീ-സുരക്ഷ ഉറപ്പാക്കാൻ പ്രവർത്തിക്കുന്ന സന്നദ്ധ സേവന വിഭാഗമായ വിജിലന്റ് ഗ്രൂപ്പിന് എക്സൈസ് സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടെ പ്രത്യേക പരിശീലനം നൽകി. ലഹരി മുക്ത നവ കേരളം കെട്ടിപ്പടുക്കുക,സ്ത്രീ-ശിശു സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക, അതിക്രമങ്ങൾ തടയുക, ആവശ്യമുള്ളവർക്ക് കൗൺസിലിങ്ങും മറ്റു സഹായങ്ങളും നൽകുക മുതലായവയാണ് പരിശീലന പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ. ബത്തേരി നഗരസഭാ ഹാളിൽ നടന്ന പരിപാടിയിൽ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. സി.ഡി.എസ് അംഗങ്ങൾ, അയൽക്കൂട്ട ഭാരവാഹികൾ മുതലായവർ പരിശീലനത്തിൽ പങ്കെടുത്തു. സി.ഡി.എസ്. ചെയർപഴ്സൺ സാറാമ്മ പോൾ അധ്യക്ഷത വഹിച്ചു. ബത്തേരി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പഴ്സൺ ലീല പാൽപ്പാത്ത് ഉദ്ഘാനം നിർവഹിച്ചു.
കമ്മ്യൂണിറ്റി കൗൺസിലർ കെ.പി.ബബിത സ്വാഗതം ആശംസിച്ചു. സി.ഡി.എസ്. എക്സികുട്ടീവ് അംഗം ഷീബ ചാക്കോ, എം.ഇ.ബ്ലോക്ക് കോർഡിനേറ്റർ എം.എസ്.വിദ്യമോൾ മുതലായവർ സംസാരിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *