കൽപ്പറ്റ: ഓൾ കേരള ലോട്ടറി ഏജൻസ് & സെല്ലേഴ്സ് കോൺഗ്രസ്സ് (ഐ എൻ ടി യു സി ) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോട്ടറി ജില്ലാ ഓഫീസ് മാർച്ച് നടത്തി. ലോട്ടറി തൊഴിലാളികളുടെ ക്ഷേമനിധി ഫണ്ടിൽ നിന്നും വകുപ്പിൻ്റെ മൗന സമ്മതത്തോടുകൂടി കോടികൾ തട്ടിയെടുത്ത ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കേവലം ഒരു ക്ലർക്കിൻ്റെ തലയിൽ അഴിമതി തട്ടിപ്പ് കെട്ടിവെച്ച് ഉന്നത ഉദ്യോഗസ്ഥൻമാരെ സംരക്ഷിക്കാനാണ് വകുപ്പിൻ്റെ ശ്രമം. ഇതിനെതിരെ ശക്തമായ സമരപരിപാടിയുമായി മുന്നോട്ടു പോകുമെന്നും, സിബിഐ അന്വേഷണം നടത്തണമെന്നും സർക്കാരിനോടാവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് എം.എ. ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.പി. ഭുവനേന്ദ്രൻ അധ്യക്ഷത വഹിച്ചു. താലൂക്ക് പ്രസിഡൻ്റ് കെ.ടി. ബാലൻ, ഇ.ഡി ജോർജ്ജ്, കെ.പി.ശ്യാമള , പി.ശോഭന എന്നിവർ സംസാരിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *