മേപ്പാടി: ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ ജനറല്‍ സര്‍ജറി വിഭാഗം സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിഎം ആശ്വാസ് പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 10 മുതല്‍ 28 വരെയാണ് ക്യാമ്പ്.
ഹെര്‍ണിയ, അപ്പന്‍ഡിസൈറ്റിസ്, വെരിക്കോസ് വെയിന്‍, തൈറോയ്ഡ്, പൈല്‍സ്,ഫിസ്റ്റുല, അര്‍ശസ് എന്നിവയ്ക്കു സര്‍ജറിയും ജനറല്‍ സര്‍ജറി വിഭാഗത്തിലെ മറ്റു കിടത്തിച്ചികിത്സയും പൂര്‍ണമായും സൗജന്യമായിരിക്കും. ക്യാമ്പ് ഉപയോഗപ്പെടുത്തുന്നതിന് 20ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. വിശദവിവരത്തിനും രജിസ്‌ട്രേഷനും 8943899899, 8606976222 എന്നീ നമ്പറുകളില്‍ വിളിക്കാം.
