മേപ്പാടി: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗീക ഉദ്ദേശത്തോടെ കയ്യിൽ കയറി പിടിച്ച കേസിൽ പ്രതിക്ക് 2 വർഷം തടവും 10000 രൂപ പിഴയും. മുപ്പൈനാട്, താഴേ അരപ്പറ്റ ചോലക്കൽ വീട്ടിൽ സി.കെ വിനോദി(49) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ്‌ കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്.

2022 ഫെബ്രുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ മേപ്പാടി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയിരുന്ന വി.പി സിറാജ് ആണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജി. ബബിത ഹാജരായി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *