മുള്ളൻകൊല്ലി പഞ്ചായത്ത് നടപ്പിലാക്കിയത് പോലെ എല്ലാ പഞ്ചായത്തുകളും നടപ്പിലാക്കണം. സെന്റ് ജൂഡ് അയൽക്കൂട്ടം.
മുള്ളൻകൊല്ലി പഞ്ചായത്തിലെ രൂക്ഷമായ പന്നി ശല്യം ഒഴിവാക്കാൻ വേണ്ടി ഷൂട്ടർമാരെ നിയമിച്ചത് പോലെ വയനാട്ടിലെ എല്ലാ പഞ്ചായത്തിലും മുൻസിപ്പാലിറ്റികളിലും ഷൂട്ടർമാരെ നിയമിക്കണമെന്ന് സെന്റ് ജൂഡ് അയൽക്കൂട്ടം അംഗങ്ങൾ ആവശ്യപ്പെട്ടു. വയനാട്ടിലെ ത്രിതല പഞ്ചായത്തുകൾ ഉൾപ്പെടുന്ന എല്ലാ ഭാഗത്തും കാട്ടുമൃഗങ്ങളുടെ ശല്യം കാരണം യാതൊരുവിധ കൃഷിയും നടത്താൻ കഴിയാതെ ഭൂരിഭാഗം സ്ഥലവും തരിശായി കിടക്കുകയാണ്. വയനാട്ടിലെ കൃഷിയിടങ്ങൾ പൊന്നു വിളയുന്ന കൃഷിയിടങ്ങളാണ്. പക്ഷേ കൃഷിയിറക്കി വിളവെടുക്കുന്നത് കാട്ടു മൃഗങ്ങൾ ആയതിനാൽ ഭൂരിഭാഗം ആൾക്കാരും കൃഷിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. കപ്പ, ചേന, ചേമ്പ്,വാഴ മറ്റുള്ള എല്ലാ പച്ചക്കറികളും വളരാൻ അനുയോജ്യമായ ഭൂമിയാണ് വയനാട്ടിൽ ഉള്ളത്. പന്നി, മാൻ, കാട്ടാട്, മയിൽ, കുരങ്ങ്, മലയണ്ണാൻ എന്നിവയുടെ ശല്യം കാരണം കൃഷിയെ വേണ്ട എന്ന നിലയിലാണ് കർഷകർ. കൂടാതെ ആനയും കടുവയും കൂടിയാവുമ്പോൾ വയനാട്ടുകാർ എന്നും ദുരിതത്തിൽ തന്നെ. താൽക്കാലിക പരിഹാരം എന്ന നിലയിൽ മുള്ളൻകൊല്ലി പഞ്ചായത്ത് ചെയ്ത കാട്ടുപന്നികളെ എങ്കിലും തുരത്തിയാൽ കർഷകരുടെ പകുതി പ്രശ്നം തീരും എന്ന് തന്നെ കരുതാം. മുള്ളൻകൊല്ലി പഞ്ചായത്തിനെ മാതൃകയാക്കി വയനാട്ടിലെ എല്ലാ ത്രിതല പഞ്ചായത്തുകളും മേൽ പ്രവർത്തി നടപ്പാക്കി കർഷകർക്ക് ആവശ്യമായ സഹായം ചെയ്തു കൊടുക്കണമെന്ന് അയൽക്കൂട്ടം അംഗങ്ങൾ ആവശ്യപ്പെട്ടു. ഏറ്റവും കൂടുതൽ കൃഷി നശിപ്പിക്കുന്ന ഒരു വിഭാഗമാണ് കാട്ടുപന്നികൾ. കൂട്ടമായി എത്തുന്ന ഇവ പല മനുഷ്യരെയും ഉപദ്രവിക്കാറുണ്ട്. സന്ധ്യകഴിഞ്ഞാൽ പലസ്ഥലങ്ങളിലും പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യമാണ് കാട്ടുപന്നികളെ കൊണ്ട്. ഓരോ വർഷവും എത്രയോ ആൾക്കാരാണ് ഇവയുടെ ഉപദ്രവ മേൾക്കുന്നത്. ആയതിനാൽ വയനാട്ടിലെ എല്ലാ പഞ്ചായത്തുകളും ഇടപെട്ട് മേൽ നടപടിക്ക് വേണ്ട സഹായം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടാതെ മുള്ളൻകൊല്ലി പഞ്ചായത്ത് ഭരണസമിതി ഏറ്റെടുത്തു നടപ്പിലാക്കിയ ഈ നല്ല പ്രവർത്തിക്ക് എല്ലാവിധ അഭിനന്ദനങ്ങളും നൽകുന്നതായും അയൽക്കൂട്ടം അംഗങ്ങൾ പറഞ്ഞു. സണ്ണി വിളക്കുന്നതിന്റെ അധ്യക്ഷതയിൽ ചേർന്ന മീറ്റിംഗിൽ വർഗീസ് മോളത്ത്, ബേബി കുമ്പപള്ളി, തോമസ് പാറയിൽ ജോഷി കോട്ടക്കുടി, എൽദോ തോട്ടത്തിൽ, രാജൻ മലക്കുടിഎന്നിവർ സംസാരിച്ചു.,
