കൽപ്പറ്റ: ആലപ്പുഴയിലെ സ്ത്രീയുടെ വേദന തനിക്ക് മനസ്സിലാകുമെന്ന് വയനാട്ടിൽ പ്രസവ ചികിത്സാപ്പിഴവിന് ഇരയായ യുവതി.

വയനാട് മെഡിക്കൽ കോളേജിൽ പ്രസവത്തിന് എത്തിയ യുവതിയുടെ ശരീരത്തിൽ ഡോക്ടർമാർ കോട്ടൺ തുണി വച്ച് മറക്കുകയായിരുന്നു. താനും അതേ വേദന അനുഭവിച്ച ആളാണ്. ഇപ്പോഴും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു. ആരോഗ്യമന്ത്രി ഒരു തവണ ഫോൺ വിളിച്ചതല്ലാതെ പിന്നീട് ഒരു അന്വേഷണവും ഉണ്ടായില്ല.

തൻറെ ചികിത്സാ പിഴവിൽ റിപ്പോർട്ടോ നടപടിയോ ഇതുവരെ ഉണ്ടായില്ലെന്നും യുവതി പറഞ്ഞ . രണ്ടുമാസത്തിനു ശേഷമാണ് കോട്ടൺ തുണി പുറത്തുവന്നത്. ഡോക്ടർമാർ കോട്ടൺ തുണി വച്ച് മറന്ന സംഭവം ഉണ്ടായത് ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു. ശാരീരിക അസ്വസ്ഥതകൾ പറഞ്ഞ് യുവതി രണ്ട് തവണ ചികിത്സ തേടിയെങ്കിലും ഡോക്‌ടർമാർ ഗൗരവത്തിലെടുത്തില്ല. ഒടുവിൽ രണ്ട് മാസത്തിന് ശേഷം ശരീരത്തിൽ നിന്ന് തുണി തനിയെ പുറത്ത് വരികയായിരുന്നു. അന്വേഷണം നടത്തിയെങ്കിലും റിപ്പോർട്ടോ നടപടിയോ ഇതുവരെ ഉണ്ടായില്ല. വിമർശനം ഉയർന്നതിന് പിന്നാലെ ആരോഗ്യമന്ത്രി വിളിച്ചെങ്കിലും പിന്നീട് ഒരിക്കലും ബന്ധപ്പെട്ടില്ലെന്നും യുവതി പറയുന്നു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *