സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന് 90 രൂപയും പവന് 720 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാം വില 14,990 രൂപയിലും പവന്‍ വില 1,19,920 രൂപയിലുമെത്തി.

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണ വില ഇടിവ് രേഖപ്പെടുത്തുന്നത്. ഈ മൂന്ന് ദിവസം കൊണ്ട് പവന്‍ വിലയിലുണ്ടായിരിക്കുന്നത് 5,120 രൂപയുടെ കുറവാണ്.

ചെറുകാരറ്റുകളുടെ വിലയും ആനുപാതികമായി കുറഞ്ഞു. ഗ്രാമിന് 75 രൂപ കുറഞ്ഞ് 12,315 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 9,590 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 6,180 രൂപയിലുമാണ് ഇന്ന് വ്യാപാരം.

വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 285 രൂപയില്‍ തുടരുന്നു.

വില ഇനി എങ്ങോട്ട്?

അതേസമയം, വലിയ ഇടിവിനു ശേഷം രാജ്യാന്തര വില കയറ്റത്തിന്റെ പാതയിലാണ്. ഔണ്‍സിന് 5,184 ഡോളറിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. മാര്‍ച്ച്‌ രണ്ടിന് 5,419 ഡോളര്‍ വരെ എത്തിയ ശേഷം പിന്നീട് വില ഇടിയുകയായിരുന്നു. ഉയര്‍ന്ന വിലയിലെ ലാഭമെടുപ്പും ഡോളര്‍ കരുത്താര്‍ജ്ജിച്ചതുമാണ് വില ഇടിയാന്‍ കാരണമായത്. ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത് സ്വര്‍ണത്തിന്റെ വില വീണ്ടും ഉയരാന്‍ ഇടയാക്കുമെന്നാണ് നിരീക്ഷണങ്ങള്‍.

അമേരിക്കയില്‍, സെന്‍ട്രല്‍ ബാങ്കിന്റെ അടുത്ത ചെയര്‍മാനായി മുന്‍ ഫെഡറല്‍ റിസര്‍വ് ഗവര്‍ണര്‍ കെവിന്‍ വാര്‍ഷിനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഔദ്യോഗികമായി നാമനിര്‍ദ്ദേശം ചെയ്തു. പലിശ നിരക്ക് കുറയ്ക്കുന്നതിനെ പിന്തുണയ്ക്കുന്ന ആളാണ് കെവിന്‍ വാര്‍ഷ്. പലിശ നിരക്ക് കുറച്ചാല്‍ ബാങ്ക് നിക്ഷേപങ്ങളും കടപത്രങ്ങളും അനാകര്‍ഷകമാകുകയും നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുകയും ചെയ്യും. ഇത് വില ഉയരാനും ഇടയാക്കും.

ഇറാനുമായുള്ള അമേരിക്ക-ഇസ്രായേല്‍ സംഘര്‍ഷം അഞ്ചാം ദിവസത്തിലേക്ക് കടന്നതും മിഡില്‍ ഈസ്റ്റില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷാവസ്ഥയും ആഗോള സ്വര്‍ണ വിപണിയില്‍ ‘സേഫ് ഹേവന്‍’ (സുരക്ഷിത നിക്ഷേപം) എന്ന നിലയിലുള്ള സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂട്ടുന്നുണ്ട്. ശ്രീലങ്കന്‍ തീരത്ത് യുഎസ് അന്തര്‍വാഹിനി ഇറാനിയന്‍ യുദ്ധക്കപ്പല്‍ തകര്‍ത്തതിനെത്തുടര്‍ന്ന് ബുധനാഴ്ച അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം അതിരൂക്ഷമായി. ഇതിനുപുറമെ, തുര്‍ക്കി ലക്ഷ്യമാക്കി ഇറാന്‍ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ നാറ്റോയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തകര്‍ക്കുകയും ചെയ്തു.

ഇറാനിലെ കൊല്ലപ്പെട്ട പരമോന്നത നേതാവിന്റെ മകന്‍ പിന്‍ഗാമിയാകാനുള്ള പ്രധാന സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് ഈ സംഘര്‍ഷം വര്‍ധിച്ചത്. പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി മതപുരോഹിതര്‍ യോഗം ചേര്‍ന്ന കെട്ടിടം ഇസ്രായേല്‍ ലക്ഷ്യമിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ ഭൗമരാഷ്ട്രീയ അനിശ്ചിതത്വം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഒരുപവന്‍ സ്വര്‍ണത്തിന് എത്ര വേണം?

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില രൂപയാണ്. പക്ഷെ കടയില്‍ നിന്ന് ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഈ തുക പോര. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് ആഭരണ വില കണക്കാക്കുക. അതുപ്രകാരം ഏറ്റവും കുറഞ്ഞത് ഇന്ന് രൂപ നല്‍കേണ്ടി വരും. പണിക്കൂലി കൂടുതലുള്ള ആഭരണങ്ങളാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വിലയും അതിനനുസരിച്ച്‌ കൂടും.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *