ന്യൂയോര്‍ക്ക്: ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ഇറാന്റെ ആക്രമണങ്ങള്‍ ഉടനടി നിര്‍ത്തണമെന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍. ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയുമാണെന്നും കൗണ്‍സിന്റെ വിലയിരുത്തല്‍.

ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ഇറാന്റെ ആക്രമണങ്ങള്‍ ഉടനടി നിര്‍ത്തണമെന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസാക്കി. ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരേ ഇറാന്‍ നടത്തുന്ന എല്ലാ ആക്രമണങ്ങളും ഉടന്‍ അവസാനിപ്പിക്കണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടുന്നതാണ് പ്രമേയം. 13 വോട്ടുകളോടെയാണ് ഈ പ്രമേയം പാസാക്കിയിരിക്കുന്നത്.

ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുകയോ സുഗമായ ചരക്ക് നീക്കം തടസ്സപ്പെടുത്തുകയോ ചെയ്യാനുള്ള ഇറാന്റെ നീക്കങ്ങളെയും കൗണ്‍സില്‍ അപലപിച്ചു. 135 രാജ്യങ്ങളുടെ പിന്തുണയോടെ ബ്രഹ്റൈനിലെ യുഎന്‍ അംബാസഡര്‍ ജമാല്‍ ഫാരെസ് അല്‍റോവായ് ആണ് പമേയം അവതരിപ്പിച്ചത്. ഗള്‍ഫിലെ സ്ഥിരത ലോക സമ്പദ്വ്യവസ്ഥയ്ക്ക് നിര്‍ണായകമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

കൗണ്‍സിലിലെ സ്ഥിരം അംഗങ്ങളായ റഷ്യയും ചൈനയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇറാനെതിരായ യുഎസ്, ഇസ്രായേല്‍ ആക്രമണങ്ങളെക്കുറിച്ച് പ്രമേയം പരാമര്‍ശിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രമേയത്തെ രാഷ്ട്രീയ പ്രേരിത നടപടി എന്നാണ് ഇറാന്‍ പ്രതികരിച്ചത്. ഇറാന്റെ യുഎന്‍ അംബാസഡര്‍ അമീര്‍ സയീദ് ഇറവാനിയാണ് വിഷയത്തില്‍ പ്രതികരിച്ചത്. പ്രമേയത്തെ, അമേരിക്ക പിന്തുണച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *