കട്ടക്ക്: ഒഡീഷയിലെ കട്ടക്കിലുള്ള എസ്സിബി മെഡിക്കല്‍ കോളജിലുണ്ടായ തീപിടിത്തത്തില്‍ 10 രോഗികള്‍ വെന്തുമരിച്ചു. ആശുപത്രി ജീവനക്കാര്‍ അടക്കം 15 ലേറെ പേര്‍ക്ക് പൊള്ളലേറ്റു. എസ്സിബി മെഡിക്കല്‍ കോളജിലെ ട്രോമ കെ.ര്‍ ഐസിയുവിലാണ് തീപിടിത്തമുണ്ടായത്.

പുലര്‍ച്ചെ 2:30 നും 3 നും ഇടയിലാണ് തീപിടുത്തമുണ്ടായത്. ഈ സമയം 15 ഓളം രോഗികള്‍ ട്രോമ കെയര്‍ ഐസിയുവിലുണ്ടായിരുന്നു. ഭൂരിഭാഗം പേരും വെന്റിലേറ്ററിലും, ഓക്‌സിജന്‍ സഹായത്തിലും കഴിഞ്ഞിരുന്നതിനാല്‍ തീപിടുത്തം ഉണ്ടായ ഉടന്‍ തന്നെ മാറ്റുന്നത് ദുഷ്‌കരമായി.

രോഗികളെ മാറ്റുന്നതിനിടെയാണ് പലര്‍ക്കും പൊള്ളലേറ്റത്. തീപിടിത്തത്തെത്തുടര്‍ന്നുള്ള പുക ശ്വസിച്ചതും മരണകാരണമായിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരം അറിഞ്ഞ ഉടന്‍ തന്നെ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജിയും ആരോഗ്യമന്ത്രി മുകേഷ് മഹാലിംഗും ആശുപത്രിയിലെത്തി.

സംഭവത്തില്‍ ഒഡീഷ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *