കൊല്ലം: കെപിസിസി സെക്രട്ടറി തൊടിയൂര്‍ രാമചന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അംഗത്വം നല്‍കി സ്വീകരിച്ചു. കരുനാഗപ്പള്ളി നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് തൊടിയൂര്‍ രാമചന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നത്.

കഴിഞ്ഞ ദിവസമാണ് തൊടിയൂര്‍ രാമചന്ദ്രന്‍ കരുനാഗപ്പള്ളി നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് അനുനയ ചര്‍ച്ചകള്‍ക്ക് ശ്രമിച്ചെങ്കിലും തൊടിയൂര്‍ രാമചന്ദ്രന്‍ തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. കരുനാഗപ്പള്ളി യുഡിഎഫ് ചെയര്‍മാന്‍ ആയിരുന്നു തൊടിയൂര്‍ രാമചന്ദ്രന്‍. മെഡിട്രീന ഹോസ്പിറ്റല്‍ എം ഡി ഡോ. പ്രതാപ് കുമാര്‍, സിപിഎം കോവളം ഏരിയ കമ്മിറ്റി അംഗം എന്‍ എ റഷീദ്, എന്‍സിപി നേതാവ് ദേവപ്രശാന്ത് എന്നിവരും ബിജെപിയില്‍ ചേര്‍ന്നു.

കഴിഞ്ഞ 15 വര്‍ഷക്കാലമായി യുഡിഎഫ് കരുനാഗപ്പള്ളി നിയോജക മണ്ഡലം ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരികയാണെന്നും യുഡിഎഫ് നേതൃത്വത്തില്‍ നടത്തിയ എല്ലാ പരിപാടികളും വളരെ വിജയകരമായി നടത്തുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പറഞ്ഞ തൊടിയൂര്‍ രാമചന്ദ്രന്‍, എംഎല്‍എയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ള തിക്താനുഭവങ്ങള്‍ സഹിക്കാന്‍ കഴിയുന്നതല്ലെന്നും പറഞ്ഞാണ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *