തിരുവനന്തപുരം : പ്രമുഖ മലയാള സാഹിത്യകാരൻ എൻ പ്രഭാകരന് ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘മായാമനുഷ്യർ‘ എന്ന നോവലിനാണ് പുരസ്‌കാരം.

ചെറുകഥാകൃത്തും നോവലിസ്റ്റും കവിയുമായ എൻ പ്രഭാകരന്റെ ‘മായാമനുഷ്യർ’ എന്ന നോവലിന് 2019ലെ ഓടക്കുഴൽ പുരസ്കാരം ലഭിച്ചിരുന്നു. ഒരു ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. മാർച്ച് 31ന് ഡൽഹിയിൽവെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമർപ്പിക്കും.ഡോ. എ എം ഉണ്ണിക്കൃഷ്ണൻ, ഡോ. കെ ജയകുമാർ, ഡോ. പത്മനാഭൻ കാവുമ്പായി എന്നിവരായിരുന്നു മലയാളത്തിൽ നിന്നുള്ള ജൂറി അംഗങ്ങൾ.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *