മാനന്തവാടി: നിയമസഭാ തിരഞ്ഞെടുപ്പിൽ മാനന്തവാടിയിൽ യുഡിഎഫ് സ്ഥാനാർഥിയായി ഉഷ വിജയൻ മത്സരിക്കും. ജില്ലാ പഞ്ചായത്ത് അംഗം, എടവക പഞ്ചായത്ത് പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. നിലവിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്. ആദ്യ സ്ഥാനാർഥി പട്ടികയിൽ ഉഷ വിജയൻ്റെ പേരു പ്രഖ്യാപിക്കാനാണു സാധ്യത.
