ടെല്‍അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെട്ടുവെന്നുള്ള ഊഹാപോഹങ്ങള്‍ ശക്തമാകുന്നതിനിടെ ഇറാന്‍ നേതൃത്വത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ നെതന്യാഹു ഉത്തരവിട്ടതായി പ്രധാനമന്ത്രിയുടെ എക്‌സ് പേജില്‍. സൈനിക നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുന്നുവെന്ന തരത്തിലുള്ളചിത്രവും പോസ്റ്റിനൊപ്പമുണ്ട്.

ചൊവ്വാഴ്ച ഔദ്യോഗിക എക്‌സ് അക്കൗണ്ടിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നെതന്യാഹുവിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കിടയിലാണ് നാടകീയമായ ഈ നീക്കം.

ഇറാന്റെ ആക്രമണങ്ങളില്‍ നെതന്യാഹു കൊല്ലപ്പെടുകയോ ഗുരുതരനിലയിലാകുകയോ ചെയ്തതായി സൂചിപ്പിക്കുന്ന, സ്ഥിരീകരിക്കാത്ത അവകാശവാദങ്ങളാണ് പ്രചരിക്കുന്നത്. ഇസ്രയേലും സ്വതന്ത്ര പരിശോധകരും ഈ അഭ്യൂഹങ്ങള്‍ നിഷേധിക്കുകയും പ്രധാനമന്ത്രി ജീവനോടെയുണ്ടെന്നും ഔദ്യോഗിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നുണ്ടെന്നും സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. മാര്‍ച്ച് 13-ന് പുറത്തുവന്ന നെതന്യാഹുവിന്റെ ഒരു വിഡിയോ ആണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. നെതന്യാഹുവിന്റെ ഒരു കൈയില്‍ ആറു വിരലുകളായിരുന്നു ആ വിഡിയോയില്‍ ഉണ്ടായത്. വിഡിയോ എഐ നിര്‍മിതമാണെന്ന നിലയില്‍ ആണ് ചര്‍ച്ചകള്‍ ഉണ്ടായത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *