സ്വാതന്ത്ര്യദിന ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് എ.ഡി. എം.
കെ. ദേവകിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം.

കൽപറ്റ:രാജ്യത്തിന്റെ 78ാം സ്വാതന്ത്ര്യദിനത്തിന്റെ ജില്ലാതല ചടങ്ങുകൾ ഓഗസ്റ്റ് 15 ന് കൽപറ്റ എസ്കെഎംജെ സ്കൂൾ മൈതാനിയിൽ നടക്കും. രാവിലെ 9 ന് മന്ത്രി ഒ ആർ കേളു ദേശീയ പാതക ഉയർത്തും.
സായുധ-സായുധേതര 29 പ്ലറ്റൂണുകൾ അണിനിരക്കുന്ന പരേഡിനെ മന്ത്രി സല്യൂട്ട് നൽകും.

വയനാട് ജില്ലാ ഹെഡ്ക്വാർട്ടർ ക്യാമ്പ് പോലിസ്, ലോക്കൽ പോലിസ്, ലോക്കൽ വനിത പോലീസ്, പോലീസ് ബാൻഡ്, എക്സൈസ്, വനം വകുപ്പ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പോലീസ് (10), ജൂനിയർ റെഡ് ക്രോസ്, എൻസിസി (6), സ്കൗട്ട് & ഗൈഡ്സ് (6) എന്നിങ്ങനെ 29
പ്ലറ്റൂണുകൾ അണിനിരക്കും. ജനപ്രതിനിധികൾ, ജില്ലാ കലക്ടർ, ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ ഉണ്ടാകും.

പരേഡിന്റെ റിഹേഴ്സൽ 11, 12, 13 തീയതികളിൽ നടക്കും. സ്വാതന്ത്ര്യദിന ഒരുക്കങ്ങൾ വിലയിരുത്താൻ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ എഡിഎം കെ ദേവകി അധ്യക്ഷത വഹിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *