മാനന്തവാടി: അഗ്‌നിരക്ഷാ സേനക്ക് ദുരന്തമേഖലകളില്‍ കൈത്താങ്ങായി പ്രവര്‍ത്തിക്കാന്‍ നാലാമത്തെ ബാച്ച് സിവില്‍ ഡിഫെന്‍സ് അംഗങ്ങള്‍ അഗ്‌നിരക്ഷാ സേനക്ക് കീഴില്‍ സ്‌റ്റേഷന്‍തല പരീശീലനം പൂര്‍ത്തിയാക്കി. സ്‌റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാറിന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ ഉണ്ടാകുന്ന ദുരന്തങ്ങളില്‍ രക്ഷപ്രവര്‍ത്തനം നടത്തുന്നതിന് ചിട്ടയായ പരിശീലനവും ക്ലാസ്സുകളും നല്‍കി. പ്രോഗ്രാം കോഡിനേറ്റര്‍ പ്രവീണ്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ച സമാപന ചടങ്ങില്‍ സ്‌റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. അസി.സ്‌റ്റേഷന്‍ ഓഫീസര്‍ സെബാസ്റ്റ്യന്‍ ജോസഫ്, ഒ.ജി പ്രഭാകരന്‍, വിനോദ് വി.പി, എന്നിവര്‍ ആശംസകള്‍ നേര്‍ന്നും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ബിനീഷ് ബേബി നന്ദി പറഞ്ഞും സംസാരിച്ചു
