പുഴമുടി: പുഴമുടിയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാവുംമന്ദം പത്താം മൈൽ സ്വദേശി കാരക്കൽ ജിനേഷ് (36) ആണ് മരണപ്പെട്ടത്.

വാഹനം നിയന്ത്രണം വിട്ട് മറിയുകയും ജിനേഷ് ജീപ്പിനടിയിൽപ്പെടുകയുമായിരുന്നു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ പുറത്തെടുത്ത് കൽപ്പറ്റ ഫാത്തിമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരിക്ക് അതീവ ഗുരുതരമായതിനാൽ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *