കണ്ണൂര്‍ പയ്യന്നൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുന്‍ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നീക്കം ചെയ്തു. താത്കാലിക ഓഫീസ് മാറ്റിയത് കുഞ്ഞികൃഷ്ണൻ അനുകൂലികൾ തന്നെ. സ്ഥലം ഉടമ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഓഫീസ് നീക്കിയതെന്ന് വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. സ്ഥലം ഉടമയെ സി പി ഐ എം ഭീഷണിപ്പെടുത്തിയെന്ന് വി കുഞ്ഞികൃഷ്ണൻ ആരോപിച്ചു.പയ്യന്നൂര്‍ കോത്തായി മുക്കിലായിരുന്നു ഓഫീസ് നിര്‍മാണം.

ഭീഷണിയുണ്ടെന്നും ഓഫീസ് പൊളിച്ച് തരണമെന്നും ഉടമ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നീക്കം ചെയ്തതെന്ന് വി കുഞ്ഞികൃഷ്ണന്‍ പ്രതികരിച്ചു. തങ്ങള്‍ കാരണം മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് കരുതിയാണ് ഓഫീസ് പൊളിച്ച് നീക്കിയത്. എന്നാല്‍ ജനാധിപത്യത്തെ പൂര്‍ണമായും അട്ടിമറിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും വി കുഞ്ഞികൃഷ്ണന്‍ കൂട്ടിച്ചേർത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *