എന്‍.വി. പ്രകൃതി, സി.എ. റഫീഖ്

കല്‍പ്പറ്റ: ആം ആദ്മി പാര്‍ട്ടി വയനാട്ടില്‍ രണ്ട് മണ്ഡലങ്ങളില്‍ ജനവിധി തേടുന്നു. കല്‍പ്പറ്റ ജനറല്‍ മണ്ഡലത്തില്‍ സി.എ. റഫീഖും ബത്തേരി പട്ടികവര്‍ഗ സംവരണ മണ്ഡലത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്‍.വി. പ്രകൃതിയുമാണ് മത്സരിക്കുന്നത്. കണിയാമ്പറ്റ സ്വദേശിയും പാര്‍ട്ടി കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റുമാണ് 46കാരനായ റഫീഖ്. ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. മുമ്പ് കണിയാമ്പറ്റ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയിട്ടുണ്ട്.
പട്ടികവര്‍ഗത്തിലെ പണിയ സമുദായാംഗമാണ് പ്രകൃതി. ബത്തേരി നായ്‌ക്കെട്ടി തേര്‍വയല്‍ ഉന്നതിയിലാണ് താമസം. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പണിയ സമുദായത്തില്‍നിന്നുള്ള ആദ്യ ട്രാന്‍സ്‌ജെന്‍ഡറാണ് 26കാരിയായ പ്രകൃതി. ചരിത്രത്തില്‍ ബിരുദമുള്ള പ്രകൃതി എലിമെന്ററി എഡ്യുക്കേഷനില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. ചെട്യാലത്തൂര്‍ സ്‌കൂളില്‍ മെന്റര്‍ ടീച്ചറായിരുന്നു. ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

രണ്ട് സ്ഥാനാര്‍ഥികളുടെയും തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതമാണമെന്ന് എഎപി സംസ്ഥാന വൈസ് പ്രസിഡന്റ് അജി കൊളോണിയ, ജില്ലാ പ്രസിഡന്റ് ഡോ.എ.ടി. സുരേഷ് എന്നിവര്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വില്‍സണ്‍, രാജ്യസഭാംഗം സഞ്ജയ് സിംഗ്, ഡല്‍ഹി എംഎല്‍എയും മുന്‍ മുഖ്യമന്ത്രിയുമായ അതിഷി മെര്‍ലേന തുടങ്ങിയ നേതാക്കള്‍ വിവിധ ദിവസങ്ങളില്‍ മണ്ഡലങ്ങളില്‍ പ്രചാരണത്തിന് എത്തും.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *