കൽപറ്റ: എൽഡിഎഫ് സ്ഥാനാർഥി പി.കെ അനിൽകുമാറിന്റെ മണ്ഡലതല വാഹനദിന പര്യടന ജാഥ ഇന്നു പുത്തൂർവയലിൽ നിന്ന് ആരംഭിച്ച് നടുപ്പാറയിൽ സമാപിക്കും. രാവിലെ പുത്തൂർവയൽ, റാട്ടക്കൊല്ലി, മടിയൂർക്കുനി, ഗൂഡലായി , പുളിയാർമല, എമിലി, മുണ്ടേരി, തെക്കുംതറ, കാരാറ്റപ്പടി, പിണങ്ങോട്, വെങ്ങപ്പള്ളി, അത്തിമൂല ഭാഗങ്ങളിൽ പര്യടനം നടത്തും. ഉച്ചകഴിഞ്ഞ് ആനോത്ത്, ആറാംമൈയിൽ, പൊഴുതന, കല്ലൂർ , പെരുങ്കോട , വൈത്തിരി, കോളിച്ചാൽ, തളിപ്പുഴ ഭാഗങ്ങളിൽ ജാഥ നടക്കും. വൈകുന്നേരം 4 മണിയോടെ തളിമല, ചേലോട് എസ്റ്റേറ്റ്, ചുണ്ടേൽ, ചുണ്ട എസ്റ്റേറ്റ്, എന്നിവിടങ്ങളിൽ പര്യടനം നsത്തും.
