പനമരം: കടം കുടിശികയാക്കിയ കര്‍ഷകര്‍ക്കെതിരായ ജപ്തി നടപടികളില്‍ പ്രതിഷേധിച്ച് ഫാര്‍മേഴ്‌സ് റിലീഫ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള ബാങ്ക് ശാഖയ്ക്ക് മുമ്പില്‍ ധര്‍ണ നടത്തി. സംസ്ഥാന വൈസ് ചെയര്‍മാന്‍ എ.സി. തോമസ് ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ക്കെതിരേ ജപ്തി നടപടികള്‍ സ്വീകരിക്കുന്നതില്‍ കേരള ബാങ്ക് മറ്റ് ധനകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് മുന്നിലാണെന്ന്
അദ്ദേഹം കുറ്റപ്പെടുത്തി. ഒരു കര്‍ഷകന്റെയും സ്ഥലമോ വീടോ ജപ്തി ചെയ്യാന്‍ എഫ്ആര്‍എഫ് അനുവദിക്കില്ലെന്ന് തോമസ് വ്യക്തമാക്കി. ജില്ലാ കണ്‍വീനര്‍ എ.എന്‍. മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ ടി. ഇബ്രാഹിം, പി. ബഷീര്‍ കണിയാമ്പറ്റ, സി. അപ്പച്ചന്‍,ഒ.ആര്‍. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. പി. കുര്യന്‍, കെ. പുരുഷോത്തമന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *