സുല്‍ത്താന്‍ ബത്തേരി: കല്ലുമുക്ക് ഗവ.എല്‍പി സ്‌കൂളില്‍ സെന്‍ട്രല്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ഫോറം ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ ടാലന്റ് ഹണ്ടും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. അവധിക്കാലത്ത് കായിക പരിശീലനത്തിന് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായിരുന്നു ടാലന്റ് ഹണ്ട്. ബിപിസി ടി. രാജന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി.കെ. ബിന്ദു അധ്യക്ഷത വഹിച്ചു. വിമുക്തി മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ എന്‍.സി. സജിത്ത്കുമാര്‍ ലഹരിവിരുദ്ധ ബോധവത്കരണം നല്‍കി. എഴുത്തുകാരി ലിസി റോസക്കുട്ടി, സിഎച്ച്ആര്‍എഫ് ജില്ലാ ട്രഷറര്‍ കെ. സുനീറ, കായിതാരം ലിന്‍സി അജി, അധ്യാപകന്‍ ഐ.വി. സജിത്ത്, മെന്റര്‍ ടീച്ചര്‍ സിന്ധു എന്നിവര്‍ പ്രസംഗിച്ചു. ഗോത്ര വിഭാഗങ്ങളില്‍നിന്നുള്ളതാണ് വിദ്യാലയത്തിലെ കുട്ടികളില്‍ മിക്കവരും.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *