കൽപറ്റ:വിനോദസഞ്ചാരികളെ വോട്ടിങ്ങിന്റെ ഭാഗമാകാന്‍ പ്രേരിപ്പിക്കുന്നതിന് ഡി.ടി.പി.സിക്ക് കീഴിലുള്ള എല്ലാ ടൂറിസം കേന്ദ്രങ്ങളിലും പ്രത്യേക സെല്‍ഫി പോയിന്റുകള്‍ സജ്ജീകരിച്ചു. സോഷ്യല്‍ മീഡിയ വഴിയുള്ള വിപുലമായ പ്രമോഷന്‍ പരിപാടികളും ഇതിനോടനുബന്ധിച്ച് നടക്കും.
വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ ഒന്‍പതിന് രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ വോട്ട് ചെയ്തതിന്റെ തെളിവായി മഷി പുരട്ടിയ വിരല്‍ കാണിക്കുന്ന വോട്ടര്‍മാര്‍ക്ക് ചീങ്ങേരി മലയിലേക്ക് സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അസിസ്റ്റന്റ് കലക്ടര്‍ പി.പി അര്‍ച്ചന, ഡി.ടി.പി.സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍, ഡി.ടി.പി.സി മാനേജര്‍ ലൂക്ക ഫ്രാന്‍സിസ്, പ്രൊജക്ട് മാനേജര്‍മാരായ പി.പി പ്രവീണ്‍, ബിജു ജോസഫ്, സുമ ദേവി, കെ.എന്‍ ഷിജു, രതീഷ് ബാബു എന്നിവര്‍ പങ്കെടുത്തു.

വോട്ടര്‍മാര്‍ക്കായി ജനാധിപത്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

വോട്ടര്‍ അവബോധം ശക്തിപ്പെടുത്തുന്നതിന് വയനാട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സ്വീപ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ചു. പടിഞ്ഞാറത്തറ ബാണാസുര സാഗറില്‍ അസിസ്റ്റന്റ് കലക്ടര്‍ പി.പി അര്‍ച്ചന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. എന്റെ വോട്ട് എന്റെ ശബ്ദം, എന്റെ ആരോഗ്യം എന്റെ ഉത്തരവാദിത്തം എന്നീ ആശയങ്ങള്‍ മുന്‍നിര്‍ത്തി
ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ തീമാറ്റിക് നൃത്തം ശ്രദ്ധേയമായി. വോട്ടിങ് ബോധവൽക്കരണവും ചൂടുകാല ആരോഗ്യ മുന്‍കരുതലുകളും പനമരം സ്‌കൂള്‍ ഓഫ് നഴ്സിങിലെ വിദ്യാര്‍ഥികള്‍ നൃത്തിലൂടെ അവതരിപ്പിച്ചു.
വോട്ട് പ്രചാരണത്തിന്റെ ഭാഗമായി ബാണാസുര സാഗര്‍ അണക്കെട്ടില്‍ വോട്ട് വേവ് എന്ന പേരില്‍ കയാക്കിങ് പരിപാടി നടത്തി.
ഡപ്യൂട്ടി കലക്ടര്‍ എം.കെ ഇന്ദു, ബാണാസുര ഹൈഡല്‍ ടൂറിസം സെന്റര്‍ സൂപര്‍വൈസര്‍ രൂപേഷ്, കല്‍പറ്റ എല്‍.എ.സി കോ ഓര്‍ഡിനേറ്റര്‍ ദിലീപ് കുമാര്‍, ഇലക്ടറല്‍ ലിറ്ററസി ക്ലബ് കോ ഓര്‍ഡിനേറ്റര്‍ ഹാരിസ് നെന്മേനി, ജില്ലാ ആര്‍ദ്രം നോഡല്‍ ഓഫറസര്‍ ഡോ. പി.എസ്. സുഷമ, എന്‍പിഎന്‍സിഡി നോഡല്‍ ഓഫറസര്‍ ഡോ. കെ.ആര്‍ ദീപ, പനമരം സ്‌കൂള്‍ ഓഫ് നഴ്സിങ് പ്രിന്‍സിപ്പല്‍ എം.ജി സിന്ധു, സ്വീപ് അംഗങ്ങള്‍
എന്നിവര്‍ പങ്കെടുത്തു.

സ്വീപിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സാമൂഹിക ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായി കല്‍പറ്റയില്‍ സ്വീപ് ക്യാമ്പയിന്‍ നടന്നു. ഓരോ വ്യക്തിയുടെയും വോട്ട് ജനാധിപത്യത്തില്‍ നിര്‍ണായകമാണെന്നും ഉത്തരവാദിത്തത്തോടെ വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യവും അസിസ്റ്റന്റ് കലക്ടര്‍ പി.പി അര്‍ച്ചന വിവരിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. കെ.ടി. രേഖ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, ജില്ലാ ടി.ബി. ഓഫിസര്‍ ഡോ. പ്രിയാ സേനന്‍, ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ കെ.എം. മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *