മമ്മൂട്ടി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘പേട്രിയറ്റ്’ മെയ് ഒന്നിന് തീയറ്ററുകളില്‍ എത്തും. ഏപ്രില്‍ 23 ന് നിശ്ചയിച്ചിരുന്ന റിലീസ് ആണ് മെയ് ഒന്നിലേക്ക് മാറ്റിയത്. മമ്മുട്ടിയും മോഹന്‍ലാലും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പുതിയ തീയതി പ്രഖ്യാപിച്ചത്.

ചൊവ്വാഴ്ചയായിരുന്നു ചിത്രത്തിന്റെ നിര്‍മാതാന് ആന്റോ ജോസഫ് റിലീസ് നീട്ടിയതായി അറിയിച്ചത്. നിനച്ചിരിക്കാതെ സംഭവിച്ച സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം ചിത്രത്തിന്റെ റിലീസ് നേരത്തെ നിശ്ചയിച്ചിരുന്ന ഏപ്രില്‍ 23 ല്‍ നിന്നും കുറച്ച് ദിവസങ്ങളിലേക്ക് മാറ്റുന്നു എന്നായിരുന്നു അറിയിപ്പ്. സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് റിലീസ് മാറ്റി വച്ച കാര്യം നിര്‍മാതാവ് അറിയിച്ചത്. പിന്നാലെയാണ് പുതിയ തീയതി പ്രഖ്യാപിച്ചത്.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി, ഗ്രേസ് ആന്റണി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *