വെള്ളമുണ്ട: മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഉഷ വിജയനുവേണ്ടി വോട്ടഭ്യർത്ഥിക്കാൻ കർണാടകത്തിൽ നിന്നും സ്‌ത്രീകളെത്തി. കർണാടക പി സി .സി, കുടക് ഡി.സി.സി ഭാരവാഹികളുടെ നേതൃത്വത്തിലാണ് മഹിളാ കോൺഗ്രസ് പ്രവർത്തകർ അടക്കമുള്ളവർ എത്തിയത്.യു ഡി എഫ് അധികാരത്തിൽ വന്നാൽ
കർണാടകത്തിലേതുപോലെ കേരളത്തിലും സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര അനുവദിക്കും എന്ന പ്രഖ്യാപനം വിട്ടമ്മമാർ അടക്കമുള്ളവർക്ക് ഏറെ പ്രയോജനകരമാകുമെന്ന്
കെ.പി.സി സി മെമ്പർ താരാ ഐയ്യമ്മ പറഞ്ഞു.

ബൊന്നമ്പേട്ട ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ആഷ പൂനച്ച, ഡി സി സി മെമ്പർമാരായ ചോദ്ദ മ്മ ,ആശാ ജെയിംസ് , സുമിത ഗണേശ്, രൂപ ബീമയ്യ എന്നിവരും താരാ ഐയ്മ്മക്കൊപ്പമുണ്ടായിരുന്നു.
വെള്ളമുണ്ട എട്ടേ നാലിൽ നിന്നാണ്
മാനന്തവാടിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉഷ വിജയൻ്റെ ഇന്നത്തെ പര്യടന പരിപാടി ആരംഭിച്ചത്. . ഇന്നത്തെ പര്യടന പരിപാടി മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് റസാഖ് കൽപ്പറ്റ ഉദ്ഘാടനം ചെയ്തു. എ ഐ. സി സി . അംഗം പി.കെ. ജയലക്ഷ്മി ഉൾപ്പടെയുള്ള യു.ഡി എഫ് നേതാക്കൾ പങ്കെടുത്തു .

By ONLINE

Leave a Reply

Your email address will not be published. Required fields are marked *