പുതുചരിത്രമെഴുതി ആര്‍ട്ടിമിസ്-2. ഭൂമിയില്‍ നിന്ന് ഏറ്റവും അകലെ എത്തുന്ന മനുഷ്യരെന്ന റെക്കോര്‍ഡിട്ട് ആര്‍ട്ടിമെസ് 2 ദൗത്യ സംഘം.4,00,171 കിമീ എന്ന അപ്പോളോ ദൗത്യത്തിന്റെ റെക്കോര്‍ഡ് ആര്‍ട്ടിമിസ് 2 ദൗത്യ സംഘം മറികടന്നു.
ഇന്ത്യന്‍ സമയം 11:26നാണ് ആര്‍ട്ടിമിസ്-2 ദൗത്യസംഘം ഭൂമിക്കകലെ അമ്പിളിക്ക് തൊട്ടരികില്‍ സുവര്‍ണ റെക്കോര്‍ഡിട്ടത്. ഭൂമിയില്‍ നിന്ന് നോക്കിയാല്‍ കാണാത്ത ചന്ദ്രന്റെ മറുഭാഗം ആദ്യമായി നേരില്‍ കാണുന്ന മനുഷ്യരായും ആര്‍ട്ടിമിസ് 2 സംഘം മാറി. ഇതിന്റെ ചിത്രങ്ങളും സംഘം പങ്കുവെച്ചു. മിഷന്‍ കമാന്‍ഡര്‍ നാസയുടെ റീഡ് വൈസ്മാന്‍, മിഷന്‍ പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ നാസയുടെ ക്രിസ്റ്റീന കോച്ച്, കനേഡിയന്‍ ബഹിരാകാശ ഏജന്‍സിയുടെ ജറെമി ഹാന്‍സന്‍ എന്നിവരാണ് പേടകത്തിലുള്ളത്.
