രാജസ്ഥാനിലെ രണ്ട് ഗ്രാമങ്ങളില്‍ അജ്ഞാതരോഗം പടരുന്നു. അഞ്ച് ദിവസത്തിനിടെ അഞ്ച് കുട്ടികളാണ് മരിച്ചത്. അസുഖത്തിന്റെ കാരണം കണ്ടെത്താന്‍ ഗ്രാമത്തില്‍ ആരോഗ്യവകുപ്പിന്റെ പരിശോധനകള്‍ തുടരുകയാണ്. 

രാജസ്ഥാനിലെ ഘാട്ട, ലാല്‍പുര ഗ്രാമങ്ങളിലാണ് ഭീതി വിതച്ചുകൊണ്ട് അജ്ഞാതരോഗം പടരുന്നത്. ഈ രണ്ട് ഗ്രാമങ്ങളും സലുമ്പാര്‍ ജില്ലയിലാണ്. ഗ്രാമങ്ങളില്‍ ആര്‍എന്‍ടി മെഡിക്കല്‍ കോളജിന്റെ നേതൃത്വത്തിലാണ് വിപുലമായ പരിശോധനകള്‍ നടക്കുന്നത്. ആളുകളുടെ രക്തത്തിന്റെ സാമ്പിളുകളും പ്രദേശത്തെ ജലസ്രോതസില്‍ നിന്നുള്ള സാമ്പിളുകളും ഉള്‍പ്പെടെ ശേഖരിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *