വാഹനത്തില്‍ നിന്നും പുക ഉയര്‍ന്ന ഉടന്‍ തന്നെ ജീവനക്കാരും യാത്രക്കാരും പുറത്തേക്ക് ഇറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി. ബസ് പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. കടുപ്പിനി പാലത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവമുണ്ടായത്. ഡീസലിന് പുറമെ സിഎന്‍ജി വാതകം കൂടി ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്നതായിരുന്നു ബസ്. വാഹനത്തില്‍ ആകെ നാല് സിഎന്‍ജി സിലിണ്ടര്‍ ഉണ്ടായിരുന്നെങ്കിലും കാലിയായിരുന്നതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. മീഞ്ചന്തയില്‍ നിന്നും അഗ്നിരക്ഷാ നിലയത്തില്‍ നിന്നും ഉദ്യോഗസ്ഥരെത്തിയാണ് തീ അണച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *