കൽപറ്റ ∙ പൂത്തിരിയിലും പടക്കങ്ങളിലും പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവമായി. പടക്കങ്ങളിൽ കേമനായ ഗുണ്ടിനാണ് ഡിമാൻഡ് കൂടുതൽ. ചെറുതും വലുതുമായി വിവിധ തരം ഗുണ്ടുകൾ ഉണ്ട്. 70 രൂപ മുതൽ 300 രൂപ വരെയാണു ഗുണ്ട് പായ്ക്കറ്റിനു വില. വിവിധ തരം പടക്കങ്ങളും ഉണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച പൊട്ടുന്ന ഇനങ്ങൾക്കും പൂത്തിരി ഇനങ്ങൾക്കും വില കുറവാണ് ഇത്തവണ.

കത്തുന്ന ഇനങ്ങളിൽ പുതുമ ഉള്ളതായി ബിയർ കാൻ, ടൈറ്റാനിക് വീൽ, ലോട്ടസ് വീൽ, എമു എഗ്, മാജിക് ഗ്രൈഡ്, കോക്ക് ഫൈറ്റ്, അഷ്റഫി കോട്ടികൾ, കോൺ പൂക്കുറ്റി, കളർ മയിൽ എന്നിവ ഇത്തവണ ഉണ്ട്. 12 എണ്ണം മുതൽ 500 എണ്ണം വരെയുള്ള ആകാശ വിസ്മയങ്ങൾ, 12 സെന്റി മീറ്റർ മുതൽ 50 സെന്റിമീറ്റർ വരെ ഉള്ള കമ്പിത്തിരി, സിംഗിൾ ഷോട്ടുകൾ, പൂക്കുറ്റികൾ, ചക്രം എന്നിവയ്ക്കും ആവശ്യക്കാർ കൂടുതലുണ്ട്. 180 രൂപ മുതൽ 8000 രൂപ വരെ ആണ് ആകാശ വിസ്മയങ്ങളുടെ വില.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *