വിശ്വ സനാതന ധര്‍മവേദി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കിറ്റ് വിതരണം ബത്തേരിയില്‍ ചെയര്‍മാന്‍ അനില്‍ എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു.
സുല്‍ത്താന്‍ ബത്തേരി: വിശ്വ സനാതന ധര്‍മവേദി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേത്യത്വത്തില്‍ കാന്‍സര്‍ രോഗികളടക്കം അവശത അനുഭവിക്കുന്നവര്‍ക്ക് വിഷു ആഘോഷത്തിന്റെ ഭാഗമായി ഭക്ഷണക്കിറ്റും വസ്ത്രങ്ങളും വിതരണം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ അനില്‍ എസ്. നായര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കെ.എന്‍. ഗോപാലന്‍ അധ്യക്ഷത വഹിച്ചു. പ്രഭാകരന്‍, എ. ആദിനാഥ്, രവീന്ദ്രന്‍, കെ.പി. യൂസഫ്, രുക്മിണിയമ്മ, സരോജിനിയമ്മ, ദേവി ബാബു എന്നിവര്‍ പ്രസംഗിച്ചു.
