പ്രസവത്തെക്കുറിച്ച് നടത്തിയ വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി അഖില്‍ മാരാര്‍. സ്ത്രീകള്‍ ആസ്വദിച്ച് ചെയ്തിരുന്ന പ്രസവത്തെ സങ്കീര്‍ണമാക്കിയത് ആശുപത്രികളാണെന്നാണ് അഖില്‍ മാരാര്‍ പറഞ്ഞത്. ഇതിനെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അഖില്‍ മാരാരുടെ വിശദീകരണം. ആ വാക്കുകളിലേക്ക്:
എനിക്കെതിരെ ഞാന്‍ പറഞ്ഞത് വളച്ചൊടിച്ചു പ്രചരിപ്പിക്കുന്ന പരുപാടി പുരോഗമനവാദികളും ഫെമിനിസ്റ്റുകളും തുടങ്ങിയിട്ട് നാള് കുറെ നാളുകളായി..
ബിഗ് ബോസില്‍ ഉള്ള കാലം
1. ഭക്ഷണം വളരെ കുറവായ ഒരു സ്ഥലത്തു ടാസ്‌കിന്റെ ഭാഗമായി ഭക്ഷണം മോഷ്ടിച്ച സാഗറിനോട് തമാശ രൂപേണ പറഞ്ഞ കാര്യത്തെ വളച്ചു ഒടിച്ചു അട്ടപ്പാടിയില്‍ മരിച്ച മധുവിനെ ആക്ഷേപിച്ചു എന്ന രീതിയില്‍ ആക്കി ആക്രമിച്ചു.
2.കുടുംബ ജീവിതത്തില്‍ എന്നല്ല സൗഹൃദങ്ങള്‍ക്കിടയില്‍ പോലും അടിയും വഴക്കും ഉണ്ടാകും അത് പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോകുന്നത് ആണ് എല്ലാ ബന്ധങ്ങളും നില നില്‍ക്കാന്‍ കാരണം എന്റെ ജീവിതത്തിലും ഇതൊക്കെ ഉണ്ടായിട്ടുണ്ട് എന്ന് പറയുന്നു അതോടെ ഫെമിനിച്ചികള്‍ ഇളകി മറിയുന്നു..
3.തമാശ രൂപേണ ആരെയും അപമാനിക്കാതെ ഉടുത്തിരുന്ന മുണ്ടിന്റെ തുമ്പ് ഉള്ളില്‍ കൈ വെച്ച് കൈപ്പത്തി പൊക്കിയും താഴ്ത്തിയും കാണിച്ചതിന് സ്ത്രീകളെ മുണ്ട് പൊക്കി കാണിച്ചു എന്ന് പറഞ്ഞു ആക്ഷേപിച്ചു.
4. ഹൗസില്‍ ഉണ്ടായിരുന്ന മറ്റൊരു സ്ത്രീ അവരുടെ വൃത്തികെട്ട സ്വഭാവം പുറത്ത് എടുത്തപ്പോള്‍ അവരെ വ്യക്തിപരമായി പറഞ്ഞത് കേരളത്തില്‍ ഉള്ള സ്ത്രീ സംരംഭകരെ ആക്ഷേപിച്ചു എന്ന രീതിയില്‍ വളച്ചു ഒടിച്ചു പ്രചരിപ്പിച്ചു.. എന്നാല്‍ ഇതൊക്കെ മറ്റ് ക്യാമറകളില്‍ കണ്ട പ്രേക്ഷകര്‍ എന്റെ സത്യം തിരിച്ചറിഞ്ഞു എനിക്കൊപ്പം നിന്നു.
എന്നാലിന്നു കേരളത്തില്‍ ഇത് പോലെ കുറെയെണ്ണം പ്രത്യേകിച്ച് ഞാന്‍ എന്‍ഡിഎയുടെ ഭാഗമായതോടെ പഴയതും പുതിയതുമായ അഭിമുഖങ്ങളില്‍ നിന്നും അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ അടര്‍ത്തി എടുത്തു അവരുടെ വ്യാഖ്യാനം അതിന്റെ മുകളില്‍ ചമച്ചിട്ട് അത് ഞാന്‍ ഉദ്ദേശിച്ചത് ആണെന്ന് പറഞ്ഞു എന്റെ തലയില്‍ അടിച്ചേല്‍പ്പിക്കുന്നു. അതിന്റെ ഏറ്റവും പുതിയതാണ് പ്രസവത്തെ നിസാരവത്കരിച്ചു ഗര്‍ഭിണികളെ ആക്ഷേപിച്ചു.
ഇനിയും ഒരു കുഞ്ഞു വേണമെന്നും എനിക്കിനിയും പ്രസവിക്കണം അഞ്ച് കുഞ്ഞുങ്ങള്‍ നമുക്ക് വേണം എന്ന് പറയുന്ന ഒരു ഭാര്യയാണ് എനിക്കൊപ്പം ജീവിക്കുന്നത്.. അവള്‍ക്കത് പറയാനുള്ള ധൈര്യത്തിന്റെ പേരാണ് ഭര്‍ത്താവ്. ആ എന്നെ കുടുംബം നോക്കാത്ത സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന കുറെ എണ്ണം കണ്ടന്റ് ഉണ്ടാക്കാന്‍ വേണ്ടി ആക്രമിച്ചാല്‍ മൂക്കിലെ ഒരു രോമം പറിച്ചു കളയുന്ന ലഘവം മാത്രമേ ഞാന്‍ അതിന് കൊടുക്കു.
എന്നാല്‍ എന്നെ എതിര്‍ക്കുന്നതിലൂടെ സ്വകാര്യ ആശുപത്രികളും മരുന്ന് മാഫിയകളും കാലങ്ങള്‍ ആയി കേരളത്തില്‍ സ്റ്റിഷ്ടിക്കുന്ന അപകടത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല എന്നതാണ് ചില മറുപടികള്‍ നല്‍കാന്‍ പ്രേരിപ്പിച്ചത്. പ്രസവം എന്ന ഒരു തവണത്തെ പ്രോസസ് അല്ല മറിച്ചു 10 മാസത്തെ ഗര്‍ഭ കാലം അതിനെ വിറ്റ് തിന്നുന്നവര്‍ അവരുടെ കച്ചവട ബുദ്ധി അതിനേക്കാള്‍ ഉപരി വര്‍ധിച്ചു വരുന്ന സിസേറിയന്‍ നിരക്ക്.
അതായത് ഡബ്ല്യുഎച്ച്ഒ മാനദണ്ഡം പ്രകാരം സിസേറിയന്‍ നിരക്ക് 10-15% നിര്‍ത്തണം എന്നാണ്. എന്നാല്‍ കേരളത്തില്‍ 45% ത്തിന് മുകളില്‍ ആണ് സിസേറിയന്‍ നിരക്ക്. ഏറ്റവും സുരക്ഷിതമായ പ്രസവത്തെ അതായത് നോര്‍മല്‍ ഡെലിവറിയേ ഇല്ലാതാക്കി സിസേറിയന്‍ വര്‍ദ്ധിപ്പിച്ചതിന് പിന്നില്‍ കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ പങ്ക് വലുതാണ്..
ഇനി മറ്റൊരു വിഡ്ഢിത്തരം കൂടി ഇവറ്റകള്‍ പടച്ചുവിടുന്നു. ശിശു മരണ നിരക്ക് പ്രസവവുമായി കൂട്ടി കെട്ടി സംസാരിക്കുന്നത് കണ്ടു.. നേരിയ ശതമാനം മാത്രമാണ് പ്രസവം മൂലം മരണപെടുന്ന കുട്ടികളുടെ കണക്ക്.. അമ്മയുടെ ആരോഗ്യമില്ലായ്മയും പോഷക ആഹാര കുറവുമാണ് ശിശു മരണ നിരക്കിനു കാരണം. ഇതൊക്കെ എന്നോട് പറയുന്ന രീതിയില്‍ പടച്ചു വിടാന്‍ ഇതൊന്നും ഞാന്‍ പറഞ്ഞ വിഷയവുമല്ല എന്നതാണ് മറ്റൊരു സത്യം..
സ്ത്രീകള്‍ അനുഭവിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പറഞ്ഞു സംസാരിച്ച എനിക്ക് കപട സ്ത്രീ പക്ഷ സ്‌നേഹികള്‍ മനസ്സിലാക്കി തന്നു സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഗര്‍ഭവും, പ്രസവവും ആണെന്ന്. അച്ഛന്‍ ആവുന്ന വ്യക്തി പ്രസവ വേദന അനുഭവിക്കുന്നില്ല എന്ന ഒറ്റ കാരണം കൊണ്ട് ഒന്നുമല്ലാതെ പോകുന്നത് പുരുഷന്‍ എല്ലാം സഹിക്കാന്‍ വിധിക്കപ്പെട്ടവന്‍ ആയത് കൊണ്ടാണ്.
സോഷ്യല്‍ മീഡിയയില്‍ നാല് കമന്റ് തെറി കണ്ടാല്‍ അയ്യോ സൈബര്‍ ബുള്ളിയിങ്.. സ്ത്രീകളെ ആക്ഷേപിക്കുന്നേ എന്ന് പറഞ്ഞു നിലവിളിക്കുന്നവര്‍ പുരുഷനെ ഏത് രീതിയില്‍ ആര് ആക്രമിച്ചാലും ഒരു കുഴപ്പമില്ല. നിങ്ങള്‍ എത്രയൊക്കെ ഇല്ലാ കഥകള്‍ കൂട്ടി ആക്ഷേപിച്ചാലും എന്തൊക്കെ പറഞ്ഞാലും സത്യം പറയുന്നതില്‍ നിന്നും എന്നെ തടയാന്‍ ആര്‍ക്കും കഴിയില്ല..
