മാനന്തവാടി: ആഗസ്സ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ‘വോട്ട് കള്ളൻമാരിൽ നിന്ന് ജനാധിപത്യം വീണ്ടെടുക്കുക’ എന്ന പ്രമേയത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തപ്പെടുന്ന
ആസാദി സ്ക്വയർ വിജയിപ്പിക്കണമെന്ന് എസ്‌ഡിപിഐ ജില്ലാ സെക്രട്ടറി സൽമ അഷ്‌റഫ്‌. മാനന്തവാടി മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അവർ.

ജനാധിപത്യത്തിന്റെ നിലനില്‍പ്പു തന്നെ സുതാര്യവും സത്യസന്ധവും നീതിയുക്തവുമായ തിരഞ്ഞെടുപ്പാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ തിരഞ്ഞെടുപ്പ് അട്ടിമറിക്ക് കൂട്ടുനില്‍ക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യമാണ് രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമായിരിക്കുന്നത്.ഇതിനെതിരെയുള്ള ശക്തമായ പ്രതിഷേധങ്ങളായി ആസാദി സ്‌ക്വയറുകൾ മാറുമെന്നും അവർ കൂട്ടിച്ചേർത്തു.
മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ അധ്യക്ഷത വഹിച്ചു.
മണ്ഡലം വൈസ് പ്രസിഡന്റ് അലി എ കെ, സെക്രട്ടറി സജീർ എം ടി, ജോയിന്റ് സെക്രട്ടറി നൗഫൽ പി.കെ,കമ്മിറ്റിയംഗങ്ങളായ ഖദീജ ടി, സാദിഖ് വി ഐ,വിവിധ പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *