പനമരം: പനമരം പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കായി എക്സൈസ് വിമുക്തി മിഷന്റെയും പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബായ ‘കൂട്ടി’ന്റെയും വിമുക്തി ക്ലബ്ബിന്റെയും സഹകരണത്തോടെ ലഹരി വിരുദ്ധ സന്ദേശം നൽകുകയും മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിക്കുകയും ചെയ്തു. ലഹരി വിരുദ്ധ ക്ലബ് കൺവീനർ എ.എസ്. സജിമോൻ സ്വാഗതം ആശംസിച്ചു. പി.ടി.എ. പ്രസിഡൻ്റ് ടി.കെ. മുനീർ അധ്യക്ഷത വഹിച്ചു. വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ഉദ്ഘാടനം ചെയ്ത് മോട്ടിവേഷൻ ക്ലാസ് നയിക്കുകയും, ലഹരി വിരുദ്ധ സന്ദേശം നൽകുകയും ചെയ്തു. ആർ.ജെ. അനാമിക രാജ് ആശംസകളർപ്പിച്ചു. വിമുക്തി ക്ലബ് ചാർജ് ഓഫിസർ ബേബി ജോസഫ് നന്ദി പ്രകാശനം നടത്തി. സോഫി വർക്കി, ഗിരിജ, കവിത റാണി മുതലായവർ സംബന്ധിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *