ഇത്തവണ ജനവിധി തേടിയവരില്‍ ഒരാളായി ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാരുമുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമായ അഖില്‍ മാരാര്‍ തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം മെയ് നാലിന് പ്രഖ്യാപിക്കാനിരിക്കെ അഖില്‍ മാരാരുടെ പോസ്റ്റ് ചര്‍ച്ചയായി മാറുകയാണ്.

തനിക്ക് എത്ര വോട്ടാകും ലഭിക്കുക എന്ന് പ്രവചിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെടുകയാണ് അഖില്‍. ”എത്ര വോട്ട് എനിക്ക് ലഭിക്കാം. കറക്റ്റ് ആയി പറയുന്നവരില്‍ ഒരാള്‍ക്ക് എന്റെ വക ഒരു ഉഗ്രന്‍ സമ്മാനം. നിങ്ങളുടെ ചിന്തകള്‍ അറിയാനുള്ള ആഗ്രഹം മാത്രം. ചുമ്മാ ആക്ഷേപിക്കാന്‍ കമന്റ് ഇടാതെ ഏറെക്കുറെ ശെരി എന്ന് തോന്നുന്ന കണക്ക് ഇട്ടോളൂ. ഒരാള്‍ക്ക് ഒരു കമന്റ് മാത്രം” എന്നായിരുന്നു അഖില്‍ മാരാരുടെ പോസ്റ്റ്.

പിന്നാലെ കമന്റുകളുമായി സോഷ്യല്‍ മീഡിയയെത്തി. എന്നാല്‍ അഖില്‍ പ്രതീക്ഷിച്ചത് പോലെ ആയികുന്നില്ല സോഷ്യല്‍ മീഡിയയുടെ പ്രതികരണം. താരത്തെ വിമര്‍ശിച്ചും ട്രോളിയുമൊക്കെയാണ് സോഷ്യല്‍ മീഡിയ മറുപടി നല്‍കുന്നത്. ‘ഒട്ടിന്റെ എണ്ണം പറയാന്‍ പറ്റില്ല പക്ഷെ ഒന്ന് പറയാം 100% തോല്‍ക്കും, അഖില്‍ ചേട്ടന് ലഭിക്കുന്ന വോട്ടിന്റെ എണ്ണം ന്തരോ ന്തോ. പക്ഷെ, തോല്‍വി സ്ഥാനാര്‍ഥികളെ ലിസ്റ്റില്‍ മുന്‍നിരയില്‍ തന്നെ ചേട്ടന്റെ ഫോട്ടോ വരും” എന്നായിരുന്നു ചിലരുടെ പ്രതികരണം.

‘എന്റെ കൂടെ നിയമ സഭയില്‍ ശോഭേച്ചി യും ഉണ്ടാകും”എന്നായിരുന്നല്ലോ നേരെത്തെ പറഞ്ഞിരുന്നത്. ആ കണക്ക് വെച്ച് ഭൂരിപക്ഷം അല്ലേ ചോദിക്കേണ്ടത്, കേരളത്തിലെ അമ്മമാരുടെ വോട്ട് മൊത്തം നിനക്ക് അല്ലെ. അമ്മാതിരി തോന്നിവാസം അല്ലെ ഒരു ഉളുപ്പും ഇല്ലാതെ നീ പറഞ്ഞത്. ദൈവം ഉണ്ടെങ്കില്‍ നീ എട്ട് നിലയില്‍ പൊട്ടും മാരാരെ നീ നോക്കിക്കോ, ഒരു കാര്യം പറയാം. നി ഒരിക്കലും ജയിക്കാന്‍ പോവുന്നില്ല, ജയിക്കാനും പാടില്ല. വര്‍ഗീയ മുക്ത കേരളം ആകും 4 ലെ റിസള്‍ട്ട്, കുടുംബത്തില്‍ നിന്നും നോക്കിയാല്‍ വിരലില്‍ എണ്ണാവുന്നതെ ഉണ്ടാവൂ” എന്നും ചിലര്‍ പറയുന്നു.

”ഇലക്ഷനില്‍ ജയവും തോല്‍വിയും സ്വാഭാവികമാണ്. മിസ്റ്റര്‍ അഖില്‍ മാരാര്‍,താങ്കളോട് ഒരു കാര്യം പറയാതെ വയ്യ. തിങ്കളാഴ്ച്ച റിസള്‍ട്ട് വന്നുകഴിയുമ്പോള്‍ താങ്കള്‍ തോല്‍ക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെടുന്നവരില്‍ ഒരാള്‍ ആയിരിക്കും താങ്കള്‍. അതിന് പ്രധാന കാരണം താങ്കളുടെ പാര്‍ട്ടിയോ ഉള്‍പ്പെടുന്ന മുന്നണിയോ ഒന്നും അല്ല..താങ്കളുടെ സമീപനം തന്നെ പ്രശ്‌നം. ഇലക്ഷന്‍ ക്യാമ്പയിന്‍ സമയത്ത് പ്രത്യേകിച്ച് സോഷ്യല്‍ മീഡിയായില്‍ ജനപ്രതിനിധിയാവാന്‍ യോഗ്യതയുള്ള പക്വതയുള്ള വ്യക്തി എന്ന നിലയില്‍ ആയിരുന്നില്ല താങ്കളുടെ പ്രതികരണങ്ങളും സംസാരവും” എന്നായിരുന്നു മറ്റൊരു പ്രതികരണം.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *