നടവയൽ : ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടിക്കൂട്ടം സർഗാത്മക സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ജില്ലാ ക്യാമ്പ് നടവയൽ സിഎം കോളേജിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.ജെ.ഐസക്ക് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് അധ്യക്ഷനായിരുന്നു. ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ജവഹർ ബാൽ മഞ്ച് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൽറ്റ മരിയ സജി, ബെന്നി അരിഞ്ചേർമല,ടോമി നടവയൽ, ജില്ലാ കോർഡിനേറ്റർമാരായ ഷഫീഖ് സി, ജിജി വർഗീസ്, സീന തോമസ്, അനൂപ്കുമാർ, ഷിനു വടക്കര എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *